Loading ...

Home sports

ഡിവില്ലിയേഴ്സിന് നല്‍കിയ വാക്ക് പാലിച്ചു ; കളിക്ക് ശേഷം വെളിപ്പെടുത്തലുമായി കോഹ്ലി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇന്നലെ നടന്ന ഐപിഎല്‍ മത്സരത്തില്‍ സെഞ്ചുറി നേടി തകര്‍പ്പന്‍ ഫോമിലെത്തിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലി‌.‌ സീസണില്‍ ഇത് വരെ തന്റെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാനാവാതിരുന്ന കോഹ്ലി ഇന്നലത്തെ മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ താന്‍ സെഞ്ചുറി നേടുമെന്ന് കളിക്ക് മുന്നേ താന്‍ ഡിവില്ലിയേഴ്സിനോട് പറഞ്ഞിരുന്നതായി മത്സരശേഷം കോഹ്ലി വെളിപ്പെടുത്തി. കൊല്‍ക്കത്തയിലെ ടീം ഹോട്ടലില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് പോരുന്നതിന് മുന്‍പായിരുന്നു ഈ സംഭവം. കൊല്‍ക്കത്തയ്ക്കെതിരായ ജീവന്മരണ‌പ്പോരാട്ടത്തില്‍ താങ്കള്‍ക്ക് വേണ്ടി സെഞ്ചുറി നേടുമെന്നായിരുന്നു കോഹ്ലി ഡിവില്ലിയേഴ്സിനോട് പറഞ്ഞത്. ഡിവില്ലിയേഴ്സിന് കൊടുത്ത വാക്ക് മത്സരത്തില്‍ കോഹ്ലി പാലിക്കുകയും ചെയ്തു. 58 പന്തില്‍ 9 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 100 റണ്‍സ് നേടിയ ബാംഗ്ലൂര്‍ നായകന്‍ ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് പുറത്തായത്.

Related News