Loading ...

Home USA

മാധ്യമ ലോകത്തെ നടുക്കിയ ന്യൂസ്‌റൂം കൂട്ടക്കൊല മനസാന്നിധ്യത്തോടെ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയിലെ പ്രദേശിക മാധ്യമത്തിന് ഇത്തവണത്തെ പുലിസ്റ്റര്‍ പുരസ്‌കാരം

മേരിലാന്‍ഡ്: മാധ്യമ ലോകത്തെ നടുക്കിയ ന്യൂസ്‌റൂം കൂട്ടക്കൊല മനസാന്നിധ്യത്തോടെ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയിലെ പ്രദേശിക മാധ്യമത്തിന് ഇത്തവണത്തെ പുലിസ്റ്റര്‍ പുരസ്‌കാരം. മാധ്യമരംഗത്ത് അമേരിക്ക നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് പുലിസ്റ്റര്‍ പ്രൈസ്. മേരിലാന്‍ഡില്‍ നിന്നുള്ള ക്യാപിറ്റല്‍ ഗസറ്റിനാണ് പ്രത്യേക പുരസ്‌കാരം നല്‍കിയിരിക്കുന്നത്. 2018 ജൂണില്‍ ക്യാപിറ്റല്‍ ഗസറ്റ് ഓഫീസില്‍ നടന്ന വെടിവയ്പും അഞ്ചു പേരുടെ മരണവും അതിന്റെ ഗൗരവവും ഒട്ടും ചോരാതെ പുറംലോകത്തെ അറിയിച്ചതിനാണിത്. ഒരു ലക്ഷം ഡോളര്‍ ഗ്രാന്‍ഡ് ആണ് പുലിസ്റ്റര്‍ ബോര്‍ഡ് അനുവദിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കുറിച്ചുള്ള അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ക്ക് ന്യുയോര്‍ക്ക് ടൈംസും വാള്‍ സ്ട്രീറ്റ് ജേര്‍ണലും പുരസ്‌കാരങ്ങള്‍ നേടി. ക്യാപിറ്റല്‍ ഗസറ്റിലെ മാധ്യമപ്രവര്‍ത്തകരായ ജോണ്‍ സി. നമര, വെന്റി വിന്റേഴ്‌സ്, റബേക്ക സ്മിത്ത്, ജെറാള്‍ഡ് ഫിഷ്മാന്‍, റോബ് ഹിസ്സാന്‍ എന്നിവരാണ് കഴിഞ്ഞ വര്‍ഷം നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ പിറ്റേന്നും പതിവുപോലെ തന്നെ ക്യാപിറ്റല്‍ ഗസറ്റ് പുറത്തിറക്കിയിരുന്നു.

Related News