Loading ...

Home sports

ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. ഇത്തവണ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 57 ലക്ഷത്തിലേറെ ഉംറ വിസകളാണ് ഇതുവരെ അനുവദിച്ചത്.ഏറ്റവും പുതിയ കണക്കു പ്രകാരം ഇത്തവണത്തെ ഉംറ സീസണ്‍ ആരംഭിച്ചതിനു ശേഷം ഇതുവരെ 57,30,842 ഉംറ വിസകള്‍ അനുവദിച്ചു. 52,73,075 തീര്‍ത്ഥാടകര്‍ സൗദിയിലെത്തി ഇതിനകം കര്‍മങ്ങള്‍ നിര്‍വഹിച്ചു. 4,72,043 തീര്‍ത്ഥാടകരാണ് നിലവില്‍ സൗദിയില്‍ ഉള്ളത്. ഇതില്‍ 3,30,560 പേര്‍ മക്കയിലും ബാക്കിയുള്ളവര്‍ മദീനയിലും കര്‍മ്മങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. 47,06,764 പേര്‍ വിമാന മാര്‍ഗവും 5,04,116 പേര്‍ റോഡ് മാര്‍ഗവും, 62,195 പേര്‍ കടല്‍മാര്‍ഗവും ഉംറ നിര്‍വഹിക്കാനെത്തി. ഹജ്ജ് മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത് പാക്കിസ്ഥാനില്‍ നിന്നാണ്. 12,22,459 പേരാണ് പാക്കിസ്ഥാനില്‍ നിന്നെത്തിയത്. ഇന്തോനേഷ്യയില്‍ നിന്ന് 8,08,698 തീര്‍ത്ഥാടകരും, മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്ന് 5,13,031 തീര്‍ത്ഥാടകരും ഉംറ നിര്‍വഹിക്കാനെത്തി. 1807 വനിതകള്‍ ഉള്‍പ്പെടെ 10481 സ്വദേശികള്‍ തീര്‍ത്ഥാടകരുടെ സേവനങ്ങള്‍ക്കായി പുണ്യസ്ഥലങ്ങളില്‍ ഡ്യൂട്ടിയിലുണ്ട്. രണ്ടാഴ്ച കഴിഞ്ഞ് ആരംഭിക്കുന്ന റമദാനില്‍ തീര്‍ത്ഥാടകരുടെ ഒഴുക്ക് വര്‍ധിക്കും എന്നാണ് പ്രതീക്ഷ. റമദാനില്‍ തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ഇരു ഹറം പള്ളികളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

Related News