Loading ...

Home USA

മാളിന്റെ മൂന്നാം നിലയില്‍ നിന്ന് കുട്ടിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു

വാഷിംഗ്ടണ്‍: മാളിന്റെ മൂന്നാം നിലിയല്‍ നിന്ന് അഞ്ചുവയസുകാരനെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. അമേരിക്കയിലെ മിനെസോട്ടാ ഇമ്മാനുവേല്‍ ദേഷ്വാന്‍ എന്ന യുവാവാണ് അറസ്റ്റിലായത്. മാളിന്റെ മൂന്നാംനിലയില്‍ നിന്നും കുട്ടി വീണെന്ന സന്ദേശമായിരുന്നു പോലീസിന് ആദ്യം ലഭിച്ചത്. സംഭവ സ്ഥലത്ത് പോലീസ് എത്തിയതിന് ശേഷമായിരുന്നു കുട്ടിയെ ഇമ്മാനുവേല്‍ ഉന്തിയിട്ടതാണെന്ന് സാക്ഷികള്‍ മൊഴി നല്‍കിയത്. എന്നാല്‍ പ്രതിക്ക് കുട്ടിയുമായോ കുട്ടിയുടെ കുടുംബവുമായോ ബന്ധമില്ല. സംഭവത്തിന്റെ പിന്നിലെ കാരണം അന്വേഷിച്ച്‌ വരുകയാണെന്ന് പോലീസ് അറിയിച്ചു.


Related News