Loading ...

Home India

ഒരു മുഴം മുന്‍പേ! റഫാല്‍ യുദ്ധവിമാനങ്ങളില്‍ വിദഗ്ദ്ധ പരിശീലനം നേടി പാക് പൈലറ്റുമാര്‍; ഇന്ത്യക്ക് തിരിച്ചടി

ന്യൂ ഡല്‍ഹി: വ്യോമസേനയുടെ പ്രതിരോധ രംഗത്ത് ഇന്ത്യക്ക് കനത്ത തിരിച്ചടി. ഫ്രഞ്ച് കമ്ബനിയായ ഡാസോ ഏവിയേഷനില്‍ നിന്നും ഇന്ത്യ വാങ്ങുന്ന റഫാല്‍ യുദ്ധവിമാനങ്ങളില്‍ പാക്കിസ്ഥാന്‍ പൈലറ്റുമാര്‍ വിദഗ്ധ പരിശീലനം നേടിയതായി റിപ്പോര്‍ട്ട്. 780 കോടി യൂറോ മുടക്കിയാണ് ഇന്ത്യ വ്യോമസേനക്കായി റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഡാസോ ഏവിയേഷന്‍ പ്രതികരിച്ചിട്ടില്ല. സൗഹൃദ രാഷ്ട്രങ്ങളുമായുള്ള എക്‌സ്ചേഞ്ച് പൈലറ്റ് (പൈലറ്റുകളുടെ കൈമാറ്റം) പദ്ധതിയുടെ മറവില്‍ പാക്ക് പൈലറ്റുമാര്‍ പരിശീലനം നേടിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. റഫാല്‍ വിമാനങ്ങളുടെ ഹൃദയം എന്നു വിശേഷിപ്പിക്കുന്ന ആര്‍ബിഇ-2 എഇഎസ്‌എ(ആക്ടീവ് ഇലക്‌ട്രോണിക്കലി സ്കാന്‍ഡ് അറേ) റഡാറിന്റെ സവിശേഷതകള്‍ വിലയിരുത്താന്‍ പാക്ക് പൈലറ്റുമാര്‍ക്കാകുമെന്നതാണ് ഇന്ത്യയെ സംബന്ധിച്ച്‌ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യം. സ്വതന്ത്ര മാധ്യമ സ്ഥാപനമായ www.ainonline.com നെ ഉദ്ധരിച്ച്‌ ഒരു ദേശീയ മാധ്യമമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

Related News