Loading ...

Home USA

കനേഡിയന്‍ പാര്‍ലിമെന്‍റില്‍ കേരള ഫെസ്റ്റ് ആഘോഷിച്ചു

ഒട്ടാവ: മലയാളി അസോസിയേഷന്‍റെ നേതൃത്വത്തില്‍ കനേഡിയന്‍ പാര്‍ലിമെന്‍റില്‍ കേരള ഫെസ്റ്റ് വര്‍ണശബളമായ പരിപാടികളോടെ മാര്‍ച്ച്‌ 2 ന് ആഘോഷിച്ചു. 

പ്രസിഡന്‍റ് പ്രെറ്റി കുരുവിളയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച സമ്മേളനം കനേഡിയന്‍ പാര്‍ലമെന്‍റ് à´…à´‚à´—à´‚ ചന്ദ്ര ആര്യ ഉദ്ഘാടനം ചെയ്തു. കാനേഡിയന്‍ പാര്‍ലമെന്‍റില്‍ ഇത്തരമൊരു ചടങ്ങ് നടത്താന്‍ സാധിച്ചത് മലയാളി സമൂഹത്തിന് ലഭിച്ച ഒരു വന്‍ അംഗീകാരമാണെന്ന് ചന്ദ്ര അഭിപ്രായപ്പെട്ടു. തുടര്‍ന്ന് അസോസിയേഷന്‍റെ E- Magazine (https://ottawamalayali.ca/pulari/) പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. 
 


കേരളത്തനിമ വിളിച്ചോതിയ നിരവധി കലാരൂപങ്ങള്‍ ചടങ്ങിന് മോടി കൂട്ടി. ഒട്ടാവ യില്‍ നിന്നും മോണ്‍ട്രിയോളില്‍ നിന്നുമായി നാനൂറോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്:ആന്‍റോ ജോണ്‍സ്

Related News