Loading ...

Home USA

സ്കൂളുകളില്‍ ബൈബിള്‍ പഠനം; ഉയര്‍ന്ന ആശയമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: ബൈബിള്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന ബൈബിള്‍ ലിറ്ററസി ക്ലാസുകള്‍ സ്കൂളുകളില്‍ ആരംഭിക്കുന്നത് ഉയര്‍ന്ന ആശയമാണെന്ന് ട്രംപ് ട്വിറ്റര്‍ സന്ദേശത്തില്‍ നിര്‍ദേശിച്ചു. നിരവധി സംസ്ഥാനങ്ങള്‍ ബൈബിള്‍ ലിറ്റററി ക്ലാസുകള്‍ ആരംഭിക്കുന്നതിന് ഇതിനകം തീരുമാനമെടുത്തിട്ടുള്ളതായി ട്രംപ് പറഞ്ഞു. 

സമൂഹത്തിന്‍റെ നിഷേധിക്കാനാവാത്ത ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്ന ബൈബിള്‍, ക്ലാസ് മുറികളിലേക്ക് കൊണ്ടുവരേണ്ട സമയമായിരിക്കുന്നു. വെര്‍ജീനിയ, ഫ്ളോറിഡ, ഇന്‍ഡ്യാന, മിസോറി, നോര്‍ത്ത് ഡെക്കോഡ തുടങ്ങിയ സംസ്ഥാനങ്ങള്‍ സ്കൂളുകളില്‍ ബൈബിള്‍ ഇലക്ടീവ് വിഷയങ്ങളായി അംഗീകരിച്ചിട്ടുണ്ട്. ബൈബിളിനെ വെല്ലാന്‍ മറ്റൊരു പുസ്തകമില്ല -ട്രംപ് കൂട്ടിചേര്‍ത്തു. തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് ട്രംപ് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഉരുവിട്ട ഒരു വിഷയമായിരുന്നു ഇത്. ട്രംപിന്‍റെ പുതിയ തീരുമാനം നടപ്പായി കാണുന്നതിന് ഞങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് നാഷണല്‍ ലീഗല്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് സ്റ്റീവന്‍ പറഞ്ഞു. 

അതേസമയം ബൈബിള്‍ സ്കൂളുകളില്‍ അടിച്ചേല്‍പിക്കുന്നതിനെ വിമര്‍ശിച്ച്‌ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ രംഗത്തെത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related News