Loading ...

Home sports

പേസില്‍ വീണ് കിവീസ്; പരമ്പര ഇന്ത്യക്ക് സ്വന്തം

ന്യൂസിലാന്‍ഡ് മണ്ണിലും വിജയകുതിപ്പ് തീര്‍ത്ത് ഇന്ത്യന്‍ നിര. അഞ്ച് ഏകദിനങ്ങളില്‍ തുടര്‍ച്ചയായ മൂന്നു മത്സരങ്ങളിലും ഹാട്രിക് വിജയം കൊയ്ത് പരമ്പര ഇന്ത്യ സ്വന്തമാക്കി. ഓസീസ് മണ്ണിലെ ചരിത്ര വിജയത്തിന് പിന്നാലെയാണ് ന്യൂസിലാന്‍ഡിലും വിജയിച്ചിരിക്കുന്നത്. ആദ്യ രണ്ട് ഏകദിനങ്ങളില്‍ ഇന്ത്യ വിജയിച്ച ഇന്ത്യ ഏഴു വിക്കറ്റിനാണ് ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചത്. ഇനി അവശേഷിക്കുന്നത് രണ്ട് ഏകദിനങ്ങള്‍ മാത്രം.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് ഒരു ഓവര്‍ അവശേഷിക്കേ 243 റണ്‍സിന് എല്ലാവരും പുറത്തായി. മികച്ച ടോട്ടല്‍ ലക്ഷ്യമിട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് 10 ഓവറിലാണ് കോളിന്‍ മണ്‍റോ (7) യുടെ ആദ്യ വിക്കറ്റ് നഷ്ടമായത്. 16 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മാര്‍ട്ടിന്‍ ഗുപ്റ്റിലും (13) വീണതോടെ കിവീസിന്റെ കാര്യം പരുങ്ങലിലായി. തുടര്‍ന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ റോസ് ടെയ്‌ലറും (93) ടോം ലാഥവും ( 51) നടത്തിയ ചെറുത്തുനില്‍പ്പാണ് ന്യൂസീലന്‍ഡിന് താങ്ങായത്.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 42 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ രോഹിത് ശര്‍മ (62), വിരാത് കോലി (60) എന്നിവരാണ് ഇന്ത്യന്‍ വിജയത്തിന് വഴിതെളിച്ചത്. ഒമ്പത് ഓവറില്‍41 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കളിയിലെ താരം.

Related News