Loading ...

Home sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഷറപ്പോവ പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

മെ​ല്‍​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ വീ​ണ്ടും അ​ട്ടി​മ​റി. അ​ഞ്ചു​വ​ട്ടം ഗ്രാ​ന്‍​സ്ലാം
ജേ​താ​വാ​യ മ​രി​യ ഷ​റ​പ്പോ​വ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍​നി​ന്നു പു​റ​ത്താ​യി. ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ഷ്ലി ബാ​ര്‍​ട്ടി​യാ​ണു മെ​ല്‍​ബ​ണ്‍ പാ​ര്‍​ക്കി​ല്‍ മു​ന്‍ ലോ​ക ഒ​ന്നാം നമ്ബര്‍ താരമായ
ഷ​റ​പ്പോ​വ​യെ അ​ട്ടി​മ​റി​ച്ച​ത്. സ്കോ​ര്‍: 4-6, 6-1, 6-4.

ബാ​ര്‍​ട്ടി​യു​ടെ ആ​ദ്യ ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ പ്ര​വേ​ശ​മാ​ണി​ത്. 2009-ല്‍ ​യെ​ലേ​ന ഡോ​ക്കി​ച്ചി​നു​ശേ​ഷം ഒ​രു ഓ​സ്ട്ര​ലി​യ​ന്‍ താ​രം ഓ​സ്ട്ര​ലി​യ​ന്‍ ഓ​പ്പ​ണ്‍ ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തും ആ​ദ്യ​മാ​ണ്. ര​ണ്ടു​ത​വ​ണ വിം​ബി​ള്‍​ഡ​ണ്‍ ജേ​താ​വാ​യ പെ​ട്ര ക്വി​റ്റോ​വ​യാ​ണ് ക്വാ​ര്‍​ട്ട​റി​ല്‍ ബാ​ര്‍​ട്ടി​യു​ടെ എ​തി​രാ​ളി. അ​മേ​രി​ക്ക​യു​ടെ അ​മാ​ന്‍​ഡ അ​നി​സി​മോ​വ​യെ കീ​ഴ​ട​ക്കി​യാ​ണ് ക്വി​റ്റോ​വ ക്വാ​ര്‍​ട്ട​റി​ലെ​ത്തി​യ​ത്.

Related News