Loading ...

Home USA

ലോസ് ആ‌ഞ്ചലസില്‍ സംയുക്ത ക്രിസ്മസ് ആഘോഷം 29ന്

ലോസ് ആഞ്ചലസ്: സതേണ്‍ കലിഫോര്‍ണിയായിലെ വിവിധ ക്രൈസ്തവ സഭകളുടെ പൊതുവേദിയായ കേരളാ ക്രിസ്റ്റ്യന്‍ ഫെലോഷിപ്പിന്‍റെ സംയുക്ത എക്യൂമെനിക്കല്‍ കാരള്‍ 29ന് നടക്കും. 

നോര്‍വോക്കില്‍ പയനിയര്‍ ബുളവാഡിലുള്ള സനാതന ധര്‍മ്മ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിനാണ് പരിപാടികള്‍. വിവിധ ഓര്‍ത്തഡോക്‌സ് യാക്കോബായ, കത്തോലിക്ക, ക്‌നാനായ, സിഎസ്‌ഐ, മാര്‍ത്തോമ്മാ, സഭകളുടെ പത്തോളം പള്ളികള്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കും.

മാര്‍ത്തോമ്മ ഇടകകളുടെ വികാരി റവ.ലിജു ജോണ്‍ സന്ദേശം നല്‍കും. à´ˆ വര്‍ഷത്തെ ചാരിറ്റി പ്രോജക്ടിന്‍റെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. ഇതിന്‍റെ ഭാഗമായി സമാഹരിക്കുന്ന തുക കേരളത്തിലെ നിര്‍ധനരായ രോഗികള്‍ക്ക് നല്‍കും. റവ. സാബു തോമസ് കോര്‍-എപ്പിസ്‌കോപ്പാ, à´«à´¾.മാത്യൂസ് മുഞ്ഞനാട്ട് ജോര്‍ജുകുട്ടി തോമസ്, മനുവര്‍ഗീസ് എന്നിവര്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. പങ്കെടുക്കുന്നവര്‍ക്ക് സ്‌നേഹവിരുന്നും നല്‍കും. 

വിവരങ്ങള്‍ക്ക്: 818-633-4986.

റിപ്പോര്‍ട്ട്: മനു തുരുത്തിക്കാടന്‍

Related News