Loading ...

Home USA

മലയാളി ദീപിക കുറുപ്പ് ഗൂഗിൾ സയൻസ് ഫെയറിൽ

മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനനിമിഷമാണ്. തിരുവനന്തപുരം സ്വദേശിയായ ദീപിക കുറുപ്പ് ഗൂഗിളിന്റെ സയൻസ്ഫെയറിലെ അവസാന പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു. ദീപിക കുറിപ്പിനെ മലയാളികൾക്ക് ഏറെ പരിചിത മുഖമാണ്. അമേരിക്കൻ പ്രസിഡന്റ് ബാറക് ഒബാമയുടെ പ്രശംസ പിടിച്ചുപറ്റിയ ഈ മലയാളി പെൺകുട്ടി ഇപ്പോൾ ഗൂഗിൾ സയൻസ്ഫെയറിലും ഇടംപിടിച്ചിരിക്കുന്നു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പതിനേഴുകാരിയായ ദീപിക ജലശുദ്ധീകരണത്തിനുള്ള പരിസ്‌ഥിതി സൗഹൃദവും ചെലവു കുറഞ്ഞതുമായ സാങ്കേതികവിദ്യ രൂപപ്പെടുത്തിയാണ് ഗൂഗിൾ സയൻസ്ഫെയറിനെത്തിയത്.ലോകത്തെ ശുദ്ധജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു കണ്ടെത്തൽ നടത്താൻ പ്രേരിപ്പിച്ചതെന്ന് ദീപിക പറഞ്ഞു. പ്രൊജക്ടിനെ കുറിച്ച് വ്യക്തമാക്കുന്ന ദീപികയുടെ വിഡിയോ ഗൂഗിൾ സയൻസ്ഫെയർ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 750 ദശലക്ഷം ജനങ്ങൾക്ക് ശുദ്ധജലം ലഭിക്കുന്നില്ല. ജലവുമായി ബന്ധപ്പെട്ട് ലോകത്ത് വർഷവും 20 ലക്ഷം പേർ മരിക്കുന്നു. വെള്ളം ശേഖരിക്കാനായി ലോകജനത ദിവസവും 140 ദശലക്ഷം മണിക്കൂറാണ് ചെലവിടുന്നതെന്നും ദീപിക പറയുന്നു. ഇതിനെ കുറിച്ച് കൂടുതലറിയാൻ വിഡിയോ കാണൂ.
https://youtu.be/6UM-3ZAkxA4

ജലശുദ്ധീകരണത്തിനുള്ള പരിസ്‌ഥിതി സൗഹൃദവും ചെലവു കുറഞ്ഞതുമായ സാങ്കേതികവിദ്യ രൂപപ്പെടുത്തിയതാണു ദീപികയെ അമേരിക്കയിൽ ഹിറ്റാക്കിയത്. ഇതിനിടെ വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ അഭിനന്ദനവും ദീപിക ഏറ്റുവാങ്ങിയിരുന്നു. ദീപികയുടെ പിതാവ് ഡോ. പ്രദീപ് കുമാർ ചെന്നൈ സ്വദേശിയാണ്. അവിടങ്ങളിലെ ജലത്തിന്റെ ദൗർലഭ്യവും ഉള്ള ജലത്തിന്റെ ശുദ്ധിയില്ലായ്‌മയുമാണ് ഇത്തരത്തിലൊരു പഠനം നടത്താൻ പ്രേരകമായതെന്നു ദീപിക പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലെ ജലത്തിന്റെ ശുദ്ധീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ചു കൂടുതൽ പഠനം നടത്താനാണു തീരുമാനമെന്നും ന്യൂറോളജിസ്‌റ്റ് ആകാൻ കൊതിക്കുന്ന ദീപിക പറഞ്ഞു.കരാട്ടെയിലും തായ്‌ക്കോണ്ടയിലും ബ്ലാക്ക് ബെൽറ്റ് ജേതാവാണു ദീപിക കുറുപ്പ്. എതിരാളിയെ ഇടിച്ചിടുന്ന അതേ ലാഘവത്തോടെ മിനിയാ പോളിക് മിനിസോവയിലെ ശാസ്‌ത്രജ്‌ഞൻമാരെ ദീപിക ഞെട്ടിച്ചത്. അതുകൊണ്ടു തന്നെ അറുപതിനായിരം കുട്ടികളെ പിന്തള്ളി തലസ്‌ഥാന നഗരത്തിൽ വേരുകളുള്ള ദീപിക കുറുപ്പ് അമേരിക്കയിലെ മിടുക്കിക്കുട്ടിയായി. വെക്കേഷനോടനുബന്ധിച്ചു മുത്തച്‌ഛനെയും മുത്തശ്ശിയെയും കാണാൻ ദീപിക നാട്ടിൽ വരാറുണ്ട്.ജനിച്ചതും പഠിക്കുന്നതുമെല്ലാം അമേരിക്കയിലാണെങ്കിലും ദീപികയുടെ കുടംബത്തിന്റെ വേരുകൾ തലസ്‌ഥാനത്താണ്. തിരുമല ഓടാങ്കുഴി ലെയ്‌ൻ ഇ 102ൽ നീലവന എം. മുരളി നായരും വിജയലക്ഷ്‌മിയുമാണു ദീപികയുടെ മുത്തച്‌ഛനും മുത്തശ്ശിയും. ഡോ. പ്രദീപ് കുമാർ മീനാക്ഷി ദമ്പതികളുടെ മകളായ ദീപികയ്‌ക്ക് ഒരു സഹോദരിയുമുണ്ട്‌ അഞ്‌ജലി.

Related News