Loading ...

Home sports

ഓവലില്‍ ഇന്ത്യ പൊരുതി തോറ്റു, ഇംഗ്ലണ്ടിന്റെ വിജയത്തോടെ കുക്കിന് മടക്കം

ഓ​വല്‍ : ര​ണ്ടാം ഇ​ന്നിം​ഗ്സില്‍ 464 റണ്‍​സ് വി​ജ​യ​ല​ക്ഷ്യം, ര​ണ്ട് റണ്‍​സെ​ടു​ക്കു​ന്ന​തി​നി​ടെ ന​ഷ്ട​മാ​യ​ത് മൂ​ന്ന് വി​ക്ക​റ്റു​കള്‍.പക്ഷേ ദാ​രുണ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി ഇ​ന്ത്യ ഇം​ഗ്ള​ണ്ട് പ​ര്യ​ട​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് കാ​ണാന്‍ കാ​ത്തി​രു​ന്ന​വ​രു​ടെ ക​ണ്ണു ത​ള്ളി​ച്ച്‌ ഇ​ന്ത്യന്‍ യു​വ​നി​ര​യെ പേ​രാ​ട്ടം. ഓ​വ​ലി​ലെ അ​ഞ്ചാം ടെ​സ്റ്റില്‍ ഉ​റ​പ്പായ പ​രാ​ജ​യ​ത്തെ ച​ങ്കു​റ​പ്പു​കൊ​ണ്ട് സ​മ​നി​ല​യി​ലെ​ത്തി​ക്കാ​നു​ള്ള ഇന്ത്യയുടെ പോ​രാ​ട്ടം ഫലം കണ്ടില്ലായിരിക്കാം. പക്ഷേ അവസാന നിമിഷം വരെയും പൊരുതാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന പ്രഖ്യാപനമായി ഒാവലിലെ രണ്ടാം ഇന്നിംഗ്സ്.

149 റണ്‍​സ​ടി​ച്ച്‌ ലോ​കേ​ഷ് രാ​ഹു​ലും 114 റണ്‍​സ​ടി​ച്ച്‌ ഋ​ഷ​ഭ് പ​ന്തു​മാ​ണ് ഇ​ന്ത്യന്‍ പോ​രാ​ട്ട​ത്തി​ന്റെ ദീ​പ​ശി​ഖ​യേ​ന്തി​യ​ത്. ര​ണ്ടു​വര്‍​ഷ​ത്തി​നു​ശേ​ഷ​മു​ള്ള സെ​ഞ്ച്വ​റി​യു​മാ​യി രാ​ഹു​ലും ക​ന്നി സെ​ഞ്ച്വ​റി​യു​മാ​യി ഋ​ഷ​ഭ് പ​ന്തും മ​ട​ങ്ങി​യശേഷമാണ് 345 ല്‍ ആള്‍ഒൗട്ടായി ഇന്ത്യ 118 റണ്‍സിന്റെ തോല്‍വി സമ്മതിച്ചത്. ഇതോടെ ഇംഗ്ളണ്ട് 4-1ന് പരമ്ബര സ്വന്തമാക്കി.

അ​വ​സാന ദി​വ​സം ഇ​ന്ത്യ​യെ ഈ​സി​യാ​യി എ​റി​ഞ്ഞൊ​തു​ക്കാം എ​ന്ന് ക​രു​തി​യി​റ​ങ്ങിയ ഇം​ഗ്ള​ണ്ട് ബൗ​ളര്‍​മാ​രെ അ​ത്ഭു​ത​പ്പെ​ടു​ത്തിയ പോ​രാ​ട്ട​മാ​ണ് യു​താ​ര​ങ്ങ​ളായ ലോ​കേ​ഷ് രാ​ഹു​ലും ഋ​ഷ​ഭ് പ​ന്തും പു​റ​ത്തെ​ടു​ത്ത​ത്. ര​ണ്ട് റണ്‍​സി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും മൂ​ന്ന് വി​ക്ക​റ്റു​കള്‍ ന​ഷ്ട​മാ​യി​രു​ന്ന ഇ​ന്ത്യ 300 ക​ട​ക്കു​മെ​ന്ന് ഇ​ന്ന​ലെ ഇ​ന്ത്യന്‍ ആ​രാ​ധ​കര്‍ പോ​ലും ക​രു​തി​യി​രു​ന്നി​ല്ല.

Related News