Loading ...

Home USA

കാര്‍ത്തിക ഷാജി സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ ശ്രദ്ധേയ താരം

ന്യൂയോര്‍ക്ക്: സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ അറിയപ്പെടുന്ന സംഗീതഞ്ജയാണ് കാര്‍ത്തിക ഷാജി. "അവര്‍ക്കൊപ്പം' എന്ന സിനിമയുടെ സോംഗ്സ് റിലീസ് ചെയ്തപ്പോള്‍ കാര്‍ത്തിക ഷാജി പാടിയ പാട്ടുകളോടൊപ്പം എല്ലാ പാട്ടുകളും ഏറെ ഹിറ്റായി .ജാസി ഗിഫ്റ്റ് ,ബിജു നാരായണന്‍ കാര്‍ത്തിക ഷാജി എന്നിവര്‍ പാടിയ പഞ്ചമി ചേലോത്ത പുഞ്ചിരി കണ്ടേ എന്ന ഗാനവും നജിം അന്‍ഷാദ്,കാര്‍ത്തിക ഷാജി എന്നിവര്‍ പാടിയ ഏതോസ്വരം എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ പാട്ടുകള്‍ക്ക് ശേഷം കേരള സിനിമയില്‍ വളരെ തിരക്കുള്ള ഒരു ഗായികയായി ആയി കാര്‍ത്തിക മാറിക്കൊണ്ടിരിക്കുന്നു.

അവര്‍ക്കൊപ്പം എന്ന അമേരിക്കയില്‍ ചിത്രീകരിച്ച സിനിമയുടെ കഥയും സംവിധാനവും നിര്‍വഹിച്ചത് യോര്‍ക്കില്‍ നിന്നുള്ള ഗണേഷ് നായര്‍ആണ്. അമേരിക്കയിലെ മലയാളത്തിന്‍റെ വാനമ്ബാടി എന്നറിയപ്പെടുന്ന കാര്‍ത്തികയെ അറിപ്പെടാത്ത മലയാളികള്‍ തീരെ കുറവാണ്.ജീവിതം തന്നെ സംഗീതത്തിനുവേണ്ടി സമര്‍പ്പിച്ച കലാകാരിയാണ് കാര്‍ത്തിക . അമേരിക്കയിലെ വിവിധ സ്റ്റേജ് ഷോ കൂടാതെ തമിഴ്നാട് കേരളം ബഹറിന്‍, ദുബായ് എന്നിവിടങ്ങളിലും കാര്‍ത്തിക സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട് . ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍ മെലഡി തുടങ്ങി ഏതു തരം ഗാനങ്ങളും തനാത്‌ ശൈലിയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നത് കാര്‍ത്തികയുടെ മാത്രം പ്രത്യേകത ആണ്. 

സൗത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന ഒട്ടനവധി പ്ലേയ് ബാക്ക് സിംഗേഴ്സ് നൊപ്പം കാര്‍ത്തിക പാടിയിട്ടുണ്ട് . കൂടാതെ à´Žà´‚ ജയചന്ദ്രന്‍ , വിദ്യാധരന്‍ മാസ്റ്റര്‍ എന്നിവരുടെ ആല്‍ബത്തിനും കാര്‍ത്തിക സംഗീതം നല്‍കിയിട്ടുണ്ട്. 

2016 ല്‍ റിലീസ് ചെയ്ത ധൈര്യം എന്ന കന്നഡ ചിത്രത്തില്‍ പാടിയ പാട്ട് സൂപ്പര്‍ ഹിറ്റ് ആയി . പുറത്തു വരാനിനിരിക്കുന്ന രണ്ടു മലയാളം, ഒരു തമിഴ് , ഒരു കന്നട സോങ്ങിന് വേണ്ടി പാടാന്‍ പോവുകയാണ്.

അമേരിക്കയില്‍ നിര്‍മിച്ച മിഴിയറിയാതെ എന്ന ഷോര്ട്ട് ഫില്‍ം ലെ ടൈറ്റില്‍ സോംഗ് ' പൊന്നോ പൂവോ' കൂടാതെ ബ്ലാക്ക് വിഡോ എന്ന ചിത്രത്തിലെ ' വിരഹാര്‍ദ്രയാണോ ' എന്ന പാട്ടും സോഷ്യല്‍ മീഡിയ യില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചു .അമേരിക്കയിലെ FM സ്റ്റേഷന്‍ ആയ മഴവില്‍ FM ഇല്‍ റേഡിയോ ജോക്കി ആണ് കാര്‍ത്തിക . ഒരു ഗായിക എന്നതിനുപരി ധാരാളം സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഫണ്ട് റൈസിംഗ് ഇവന്‍റ്സിലും കാര്‍ത്തിക സജീവം തന്നെ.

റിഷി മീഡിയയുടെ സിഇഒ ആയ ഭര്‍ത്താവ് ഷാജിയും മകന്‍ റിഷി യും ഒത്തു വാഷിംഗ്‌ടണ്‍ ഡിസി യിലാണ് താമസം .

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍

Related News