Loading ...

Home sports

വിരാട് ക്യാപ്റ്റന്‍സി ഏറ്റെടുത്തപ്പോള്‍ ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു'; ഗവാസ്കര്‍

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റും പരാജയപ്പെട്ടതോടെ വലിയ വിമര്‍ശനമാണ് ഇന്ത്യന്‍ ടീമും ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയും ഏറ്റുവാങ്ങുന്നത്. ഇതില്‍ ഏറ്റവും ഒടുവിലത്തെ ശബ്ദമാണ് സുനില്‍ ഗവാസ്കറിന്റെത്. പരമ്ബര കൈവിട്ടതിന് കോഹ്‍ലി മറുപടി പറയേണ്ടി വരുമെന്നാണ് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കര്‍ പറയുന്നത്. എന്നാല്‍ കോഹ്‍ലി നല്ല രീതിയില്‍ ബാറ്റ് വീശിയെന്നാണ് ഗവസ്കറിന്റെ പക്ഷം.

"വിരാട് ക്യാപ്റ്റനായപ്പോള്‍ എല്ലാവരും ഒരുപാട് പ്രതീക്ഷിച്ചിരുന്നു. മഹേന്ദ്ര സിങ് ധോണിയെന്ന ശാന്തനായ ക്യാപ്റ്റന്‍ കൂളിന് ശേഷം വന്ന കോഹ്‍ലിയെന്ന ക്രിക്കറ്റിനോട് അത്യുത്സാഹം കാണിക്കുന്ന ക്യാപ്റ്റനിലേക്കെത്തിയപ്പോള്‍ വലിയ മാറ്റമാണ് പ്രതീക്ഷിച്ചത്. വളരെ ശാന്തനായ ക്യാപ്റ്റനായിരുന്നു ധോണി പക്ഷെ അതിന്‍റെ നേരെ വിപരീതമായ, ഉത്സാഹിയായ ക്യാപ്റ്റനാണ് കോഹ്ലി. അതുകൊണ്ട് പ്രതീക്ഷയും കൂടുതലായിരുന്നു ." - സുനില്‍ ഗവാസ്കര്‍ കുറ്റപ്പെടുത്തി.

എന്നാല്‍ ബാറ്റിങ്ങിന്റെ കാര്യത്തില്‍ കോഹ്‍ലി മികച്ചുനിന്നെന്നും ഗവാസ്കര്‍. ബാറ്റിങ്ങില്‍ കോഹ‍്‍ലി മികച്ച പ്രകടനമാണ് കാഴ്‍ചവെച്ചത്. അധികം ക്യപ്റ്റന്മാര്‍ ആരും തന്നെ 500 റണ്‍സിന് മുകളില്‍ ഒരു പരമ്ബരയില്‍ നേടിയിട്ടില്ല. വ്യക്തിഗത മികവ് കാണിക്കാന്‍ കോഹ‍്‍ലിക്ക് സാധിച്ചപ്പോള്‍ പരമ്ബര നേടുന്നതില്‍ കോഹ്‍ലി പരാജയപ്പെട്ടെന്നും ഗവാസ്കര്‍ പറഞ്ഞു.

ടീം മുഴുവന്‍ ഒരു താരത്തില്‍ മാത്രം ആശ്രയിക്കുന്നത് ശരിയല്ലെന്നും ഗവാസ്കര്‍. അഞ്ച് ബാറ്റ്സ്‍മാന്മാര്‍ കളത്തിലിറങ്ങുമ്ബോള്‍ ഒരാളെ മാത്രം ആശ്രയിക്കുന്നത് ശരിയല്ലെന്നാണ് ഗവാസ്കര്‍ പറയുന്നത്. കോഹ്‍ലി മാത്രം റണ്‍സ് കണ്ടെത്തേണ്ട അവസ്ഥയാണ് നിലവില്‍. എപ്പോഴും ഒരേ രീതിയില്‍ കളിക്കാന്‍ കോഹ്‍ലിക്ക് സാധിക്കില്ല, അദ്ദേഹം ഒരു മനുഷ്യനാണെന്നും ഗവാസ്‍കര്‍ കൂട്ടിച്ചേര്‍ത്തു.

Related News