Loading ...

Home USA

ഡാളസില്‍ സണ്ണിവല്‍ സിറ്റി മേയര്‍ സജി ജോര്‍ജിന് സ്വീകരണം

ഡാളസ്: ഡാളസ് സൗഹൃദ വേദി ഓണാഘോഷത്തോടനുബന്ധിച്ച്‌ അമേരിക്കയിലെ ആദ്യ മലയാളി സിറ്റി മേയര്‍ സജി ജോര്‍ജിന് സ്വീകരണം നല്‍കുന്നു. 

സെപ്റ്റംബര്‍ രണ്ടിന് (ഞായര്‍) വൈകുന്നേരം 5 ന് കരോള്‍ട്ടണ്‍ സെന്‍റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ ചര്‍ച്ച്‌ ഓഡിറ്റോറിയത്തിലാണ് സ്വീകരണ ചടങ്ങുകള്‍. കൊപ്പല്‍ സിറ്റി കൗണ്‍സിലര്‍ ബിജു മാത്യു, ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍ എന്നിവരെ ചടങ്ങില്‍ അനുമോദിക്കും.

എന്നും പുതുമ ആഗ്രഹിക്കുന്ന ഡാളസ് സൗഹൃദ വേദി ഈ വര്‍ഷത്തെ ഓണാഘോഷം കണികള്‍ക്കുവേണ്ടി വൈവിധ്യങ്ങളുടെ ഒരു നിറകുടം തന്നെ ഒരുക്കിട്ടുള്ളതായി പ്രോഗ്രാം കണ്‍വീനര്‍ തോമസ് കൊട്ടിയാടി, സുകു വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. 

റിപ്പോര്‍ട്ട് : എബി മക്കപ്പുഴ

Related News