Loading ...

Home USA

കേന്ദ്ര സര്‍ക്കാരിന്റെ തറവില പ്രഖ്യാപനം കര്‍ഷകരെ കബളിപ്പിക്കുന്നത്: ഇന്‍ഫാം

കൊച്ചി: കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുവാനായി ചില കാര്‍ഷികോല്പന്നങ്ങളുടെ തറവില ഉല്പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നുവെന്നുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം കര്‍ഷകരെ കബളിപ്പിക്കുന്നതാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഉല്പാദനച്ചെലവ് യാതൊരു നീതികരണവുമില്ലാത്തതും യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ്. ഇത്രയും കുറഞ്ഞ ചിലവില്‍ എങ്ങനെ ഉല്പാദനം നടത്താമെന്ന് സര്‍ക്കാരും ഉദ്യോഗസ്ഥരും കര്‍ഷകര്‍ക്കു കാണിച്ചുതരുവാന്‍ ബാധ്യസ്ഥരാണ്. 

Related News