Loading ...

Home sports

പെറുവിനെതിരെ ഫ്രാന്‍സ് ഒരു ഗോളിന് മുന്നില്‍

എക്കാറ്റരിന്‍ബര്‍ഗ്: പ്രീ ക്വാര്‍ട്ടര്‍ സ്ഥാനമുറപ്പിക്കാനിറങ്ങിയ യൂറോപ്യന്‍ കരുത്തരായ ഫ്രാന്‍സ് തെക്കേ അമേരിക്കന്‍ ശക്തികളായ പെറുവിനെതിരെ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുന്നു. 34-ാം മിനിറ്റില്‍ എംബാപ്പ നേടിയേ ഗോളിലൂടെയാണ് ഫ്രാന്‍സ് മുന്നിട്ട് നില്‍ക്കുന്നത്.

ഓസ്‌ട്രേലിയയോട് ആദ്യ മത്സരത്തില്‍ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ആക്രമിച്ച്‌ കീഴടക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഫ്രാന്‍സിന് കടുത്ത വെല്ലുവിളിയാണ് പെറു ഉയര്‍ത്തുന്നത്‌

കഴിഞ്ഞ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനോട് തോറ്റതിന്റെ ക്ഷീണം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് പെറു. ഈ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും പെറു ലക്ഷ്യം വെക്കുന്നുമില്ല. ഡെന്‍മാര്‍ക്കിനോട് ഒരു ഗോളിനായിരുന്നു പെറുവിന്റെ തോല്‍വി.


Related News