Loading ...

Home USA

സിഎംഎ ഓണം 2015 അര്‍ച്ചന കവിയും ഡിനി ദാനിയേലും മുഖ്യാതിഥികള്‍

ഷിക്കാഗോ∙ ഓഗസ്റ്റ് 29, ശനിയാഴ്ച, വൈകിട്ടു നാലു മുതല്‍ പാര്‍ക്ക് റിഡ്ജിലെ മെയിന്‍ ഈസ്റ്റ് ഹൈസ്കൂളില്‍ നടത്തപ്പെടുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്‍ 'ഓണം 2015' ൽ മുഖ്യ അതിഥികള്‍ ആയി ചലച്ചിത്ര താരം അര്‍ച്ചന കവിയും സീരിയല്‍ നടി ഡിനി ദാനിയേലും പങ്കെടുക്കുന്നു.നീലത്താമര എന്ന മലയാള ചലച്ചിത്രത്തില്‍ നായികയായി രംഗപ്രവേശം ചെയ്ത അര്‍ച്ചന കവി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഇരുപതോളം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. 2015-ല്‍ പുറത്തു വരാനിരിക്കുന്ന മൂന്നു മലയാളം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത് . മലയാളത്തിലെ പ്രമുഖ ടിവി അവതാരകയും സീരിയല്‍ നടിയുമാണ് ഡിനി ഡാനിയേല്‍.എല്ലാവര്‍ഷവും ഓരോ പ്രത്യേകതകളുമായി സിഎംഎ ഓണാഘോഷം ജനശ്രദ്ധ ആകർഷിക്കാറുണ്ട്. വളരെ നിലവാരം പുലർത്തുന്ന കലാ പരിപാടികള്‍ സിഎംഎ ഓണാഘോഷങ്ങളുടെ പ്രത്യേകതയാണ് . ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷങ്ങള്‍ ഏഷ്യാനെറ്റ്, കൈരളി, ക്നാനായ വോയിസ് തുടങ്ങി വിവിധ ചാനലുകളില്‍ പ്രക്ഷേപണം ചെയ്യുന്നതായിരിക്കും.ഓണസദ്യ നാലു മുതല്‍ ആറുവരെ ആയിരിക്കും എന്നതും, ഈ ഓണാഘോഷം എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണെന്നും ഭാരവാഹികള്‍ പ്രത്യേകം ഒര്‍മിപ്പിച്ചു. ആയതിനാല്‍ എല്ലാവരും നേരത്തെ തന്നെ ഓണ സദ്യയില്‍ പങ്കെടുത്ത് ആറുമണിക്ക് തന്നെ ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയില്‍ ഭാഗഭാക്കാകുവാന്‍ ശ്രദ്ധിക്കണമെന്നും സിഎംഎ ഓണം 2015 വിജയിപ്പിക്കുവാന്‍ എല്ലാവരുടെയും സാന്നിധ്യ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായും ടോമി അമ്പേനാട്ടും ബിജി മാണിയും പറഞ്ഞു.
ജിമ്മി കണിയാലി അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചന്‍ പുതുക്കുളം

Related News