Loading ...

Home USA

ഡൊണള്‍ഡ് ട്രംപ് രഹസ്യമാക്കി വെച്ച രേഖകള്‍ പരസ്യമാക്കാൻ ബൈഡന്റെ അനുമതി

വൈറ്റ് ഹൗസ് കലാപം അടക്കമുള്ള യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ബന്ധപ്പെട്ട രഹസ്യങ്ങളെല്ലാം ഇനി ലോകത്തിനുമുന്നില്‍ പരസ്യമാകും.ഡൊണള്‍ഡ് ട്രംപ് രഹസ്യരേഖകളായി നിലനിര്‍ത്താന്‍ ആഗ്രഹിച്ചിരുന്നതെല്ലാം ഇതോടെ പുറത്താകും എന്ന് ഉറപ്പായി. 2021 ജനുവരി ആറിനു നടന്ന ക്യാപ്പിറ്റല്‍ ഹില്‍ കലാപം അന്വേഷിക്കുന്ന സഭാസമിതിക്ക് ഈ രേഖകള്‍ കൈമാറാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അനുവദിച്ചതോടെയാണ് കാര്യങ്ങള്‍ പുറംലോകം അറിയാന്‍ വഴിയൊരുങ്ങുന്നത്. സ്ഥാനമൊഴിയാന്‍ മടിച്ച ട്രംപ് ഓഫിസില്‍ തന്നെ തുടര്‍ന്ന അന്നത്തെ വിവരങ്ങള്‍ പുറത്തുവരും. അന്നു വൈറ്റ്ഹൗസ് സന്ദര്‍ശിച്ചവരുടെ വിവരം അടക്കമുള്ള കാര്യങ്ങളാണു പുറത്തുവരുക. റാലി നടത്തിയവരും വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥരും തമ്മില്‍ ബന്ധപ്പെട്ടതെങ്ങനെ, റാലിയുടെ സംഘാടകര്‍ പണം സമാഹരിച്ചതെങ്ങനെ തുടങ്ങിയ വിവരങ്ങളും സഭാസമിതിയുടെ അന്വേഷണത്തിലാണ്. ഈ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

ട്രംപ് സ്വകാര്യമായി സൂക്ഷിക്കാന്‍ പരിശ്രമിച്ച പ്രസിഡന്‍ഷ്യല്‍ രേഖകള്‍ ഉള്‍പ്പെടെ, നാഷനല്‍ ആര്‍ക്കൈവ്‌സില്‍ നിന്ന് ഒരു ശേഖരം സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കലാപം നടന്ന ദിവസം വൈറ്റ് ഹൗസില്‍ പ്രവേശിക്കാന്‍ അനുവദിച്ച വ്യക്തികളുടെ അപ്പോയിന്റ്മെന്റ് വിവരങ്ങള്‍ കാണിക്കുന്ന സന്ദര്‍ശക രേഖകളാണ് പ്രധാനമായും സമിതി ആവശ്യ​​പ്പെട്ടിട്ടുള്ളത്.

Related News