Loading ...

Home USA

അമേരിക്കന്‍ എച്ച്‌​-1ബി വിസയുടെ രജിസ്​​ട്രേഷന്‍ മാര്‍ച്ച്‌​ ഒന്നിന്​​ തുടങ്ങും

വാഷിങ്​ടണ്‍: 2023 സാമ്ബത്തിക വര്‍ഷത്തേക്കുള്ള എച്ച്‌​-1ബി വിസകള്‍ക്കുള്ള പ്രാരംഭ രജിസ്ട്രേഷന്‍ മാര്‍ച്ച്‌ ഒന്നിന്​ ആരംഭിക്കുമെന്ന്​ യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വിസസ് (USCIS) അറിയിച്ചു.മാര്‍ച്ച്‌ 18 വരെ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ചാണ്​ രജിസ്റ്റര്‍ ചെയ്യേണ്ടത്​.

ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്​ ഒരു സ്ഥിരീകരണ നമ്ബര്‍ നല്‍കും. ഈ നമ്ബര്‍ ഉപയോഗിച്ച്‌​ രജിസ്ട്രേഷന്‍ ട്രാക്ക് ചെയ്യാന്‍ കഴിയും. അതേസമയം, ഇതുപയോഗിച്ച്‌​ കേസ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യാന്‍ സാധിക്കില്ല. 10 ഡോളറാണ് രജിസ്ട്രേഷന്‍ ഫീസ്.സാങ്കേതിക വിദഗ്​ധരായ വിദേശികള്‍ക്ക്​ യു.എസില്‍ തൊഴിലെടുക്കാന്‍ അനുവദിക്കുന്ന സ​മ്ബ്രദായമാണ്​ എച്ച്‌​-1ബി വിസ. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളില്‍നിന്ന്​ ആയിരക്കണക്കിനാളുകളാണ്​ യു.എസില്‍ എച്ച്‌​ -1ബി വിസ ഉപയോഗിച്ച്‌​ തൊഴിലെടുക്കാന്‍ എത്തുന്നത്​.

ഐ.ടി കമ്ബനികളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ് ഏറെയും ഇതിന്‍റെ ഗുണഭോക്താക്കള്‍. എല്ലാ വര്‍ഷവും 65,000 പുതിയ എച്ച്‌-1ബി വിസകളാണ് യു.എസ് അനുവദിക്കുന്നത്

Related News