Loading ...

Home USA

ഹൂ​സ്റ്റ​ണ്‍ സീ​റോ മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ യൗ​സേ​ഫ് പി​താ​വി​ന്‍റെ തി​രു​നാ​ള്‍

ഹ്യൂ​സ്റ്റ​ണ്‍: സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ല്‍ നാ​മ​ഹേ​തു​ക​നാ​യ വി​ശു​ദ്ധ യൗ​സേ​ഫ് പി​താ​വി​ന്‍റെ തി​രു​നാ​ള്‍ ന​ട​ത്തു​ന്നു. മാ​ര്‍​ച്ച്‌ 16, 17, 18 തീ​യ​തി​ക​ളി​ലാ​യി​ട്ടാ​ണ് ഭ​ക്ത്യാ​ദ​ര പൂ​ര്‍​വ്വ​മാ​യ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന​തെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യ​ന്‍ നെ​ടു​വേ​ലി​ച്ചാ​ലു​ങ്ക​ലും മീ​ഡി​യ പ​ബ്ലി​സി​റ്റി കോ-​ഓ​ര്‍​ഡി​നേ​റ്റ​റാ​യ ഐ​സ​ക് വ​ര്‍​ഗീ​സ് പു​ത്ത​ന​ങ്ങാ​ടി​യും അ​റി​യി​ച്ചു.

മാ​ര്‍​ച്ച്‌ 16ന് ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​കു​രി​ശിെ​ന്‍ വ​ഴി, കൊ​ടി​യേ​റ്റ്, നൊ​വേ​നാ, ല​തീ​ഞ്ഞ്, കു​ര്‍​ബ്ബാ​ന. 

മാ​ര്‍​ച്ച്‌ 17 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​നൊ​വേ​നാ, ല​തീ​ഞ്ഞ്, കു​ര്‍​ബ്ബാ​ന, കൊ​ന്ത​ന​മ​സ്കാ​രം, പ്ര​ദ​ക്ഷി​ണം. 

മാ​ര്‍​ച്ച്‌ 18 ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.45ന്, ​സാ​പ്ര, ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബ്ബാ​ന, ല​തീ​ഞ്ഞ്. തു​ട​ര്‍​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം, സ്നേ​ഹ വി​രു​ന്ന്. 

തി​രു​നാ​ള്‍ തി​രു​ക​ര്‍​മ്മ​ങ്ങ​ളി​ലേ​ക്കും, ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലേ​ക്കും എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും, ഭ​ക്ത​ജ​ന​ങ്ങ​ളേ​യും ഇ​ട​വ​ക പ്ര​വ​ര്‍​ത്ത​ക സ​മീ​തി സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ട്. 

റി​പ്പോ​ര്‍​ട്ട്: എ.​സി. ജോ​ര്‍​ജ്

Related News