Loading ...

Home USA

അമേരിക്കയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നു ; 2014 നുശേഷമുള്ള ഏറ്റവും വലിയ വില വര്‍ദ്ധന

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നു . 2014 നുശേഷമുള്ള ഏറ്റവും വലിയ വില വര്‍ദ്ധനവാണിത് .ബാരലിന് 90 ഡോളറാണ് നിലവില്‍ വില .ബ്രെന്റ് ക്രൂഡ് വില 1.67 ഡോളര്‍ അഥവാ 1.9 ശതമാനം ഉയര്‍ന്ന് $89.87 ആയി .റഷ്യയും ഉക്രെയ്‌നുമായുള്ള സംഘര്‍ഷവും, ഗള്‍ഫിലെ ഹൂതി ആക്രമണഭീഷണിയും ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവിന് കാരണമായി . റഷ്യയ്‌ക്കെതിരെ ഉപരോധം അടക്കം പരിഗണിക്കുന്നതായി യുഎസ് പ്രസിഡന്റ് പറഞ്ഞു. നിലവില്‍ അമേരിക്കയില്‍ അവശ്യ സാധനങ്ങളുടെ വിലയും വര്‍ദ്ധിക്കുന്നുണ്ട് . പ്രകൃതി ദുരന്തങ്ങള്‍ക്ക് പിന്നാലെയുണ്ടായ വില വര്‍ദ്ധനവില്‍ ആശങ്കയിലാണ് ജനങ്ങള്‍.

അമേരിക്കയില്‍ പത്തുലക്ഷം ബാരലിന്റ കുറവാണ് ക്രൂഡ് ഉല്‍പാദനത്തില്‍ സംഭവിച്ചിരിക്കുന്നത്. കൂടാതെ 2020-ല്‍ ക്രൂഡ് ഓയില്‍ ഉത്പാദനം കുറച്ച ശേഷം ഇത് പുനസ്ഥാപിക്കാന്‍ ആയിട്ടില്ല .ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടുന്നത് ചര്‍ച്ച ചെയ്യാന്‍ ഒപെക് രാജ്യങ്ങള്‍ അടുത്ത ബുധനാഴ്ച യോഗം ചേരും.


Related News