Loading ...

Home USA

ഉക്രെയ്നില്‍ റഷ്യന്‍ ആക്രമണഭീതി; നയതന്ത്ര ഉദ്യോഗസ്ഥരുടെ തിരിച്ചുവിളിച്ച് അമേരിക്ക

അമേരിക്ക: റഷ്യന്‍ സൈന്യത്തിന്റെ ആക്രമണം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഭീതിയില്‍ കഴിയുന്ന ഉക്രെയ്‌നിലെ ആശങ്കകള്‍ ഇരട്ടിയാക്കി അമേരിക്കയുടെ മുന്നറിയിപ്പ്.ഉക്രെയ്‌നിലെ യുഎസ് എംബസിയിലെ നയതന്ത്ര പ്രതിനിധികളുടെ കുടുംബങ്ങളോട് രാജ്യം വിടാന്‍ യുഎസ് നിര്‍ദ്ദേശിക്കുകയും ചെയ്തു. അടിയന്തിര ജോലികള്‍ക്കായുളളവര്‍ മാത്രം ഉക്രെയ്‌നില്‍ തുടര്‍ന്നാല്‍ മതിയെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഏത് നിമിഷവും റഷ്യന്‍ അധിനിവേശത്തിനുളള സാദ്ധ്യത കണക്കിലെടുത്താണ് അമേരിക്കയുടെ നിര്‍ദ്ദേശം. യുദ്ധമുണ്ടായാല്‍ അടിയന്തര ഒഴിപ്പിക്കലിന് സജ്ജമായ അവസ്ഥയിലല്ല രാജ്യമെന്നും യുഎസ് വ്യക്തമാക്കുന്നു. ഉക്രെയ്‌നിലേക്കുളള യുഎസ് പൗരന്‍മാരുടെ യാത്രയില്‍ അമേരിക്ക നേരത്തെ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

10000 മുതല്‍ 15000 വരെ യുഎസ് പൗരന്‍മാര്‍ ഉക്രെയ്‌നില്‍ ഉണ്ടാകുമെന്നാണ് യുഎസിന്റെ വിലയിരുത്തല്‍. ഏത് നിമിഷവും ഉക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശം ഉണ്ടാകാമെന്നാണ് യുഎസിന്റെ വിലയിരുത്തല്‍. ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യ വന്‍ തോതില്‍ സേനാവിന്യാസം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി എടുത്തിരിക്കുന്നത്.

Related News