Loading ...

Home USA

ബില്ലി ഗ്രഹാമിന് ആദരം: ദേശീയ അവധി ആവശ്യപ്പെട്ടു ഒപ്പുശേഖരണം

വാഷിംഗ്ടണ്‍ ഡിസി: ബില്ലി ഗ്രഹാമിനോടുള്ള ആദര സൂചകമായി ദേശീയ അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു ഒപ്പുശേഖരണം ആരംഭിച്ചു. ജാതിയോ, മതമോ നോക്കാതെ ഏവരുടെയും സഹകരണം ഇതിനു നേതൃത്വം നല്‍കുന്ന കെയ്ല്‍ സില്ലര്‍ അഭ്യര്‍ഥിച്ചു. ഇതുവരെ 61,000 പേര്‍ ഒപ്പിട്ടതായും അദ്ദേഹം അറിയിച്ചു. 

ഫെബ്രുവരി 21 ന് അന്തരിച്ച ബില്ലി ഗ്രഹാമിനെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തുടങ്ങിയ നേതാക്കള്‍ ആദരിക്കുകയും നോര്‍ത്ത് കരോളിനായില്‍ നടന്ന സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഡോണള്‍ഡ് ട്രംപിനെ അഭിസംബോധന ചെയ്തു ദേശീയ അവധി വേണമെന്നാവശ്യപ്പെട്ടു change.org ലാണ് ഒപ്പു ശേഖരിക്കുന്നത്. 

പ്രസിദ്ധരായ സുവിശേഷകരുമായി ബില്ലി ഗ്രഹാമിനെ താരതമ്യപ്പെടുത്തുന്പോള്‍ ഏറ്റവും കൂടുതല്‍ ജനങ്ങളോടു സുവിശേഷം അറിയിച്ച വ്യക്തി ബില്ലി ഗ്രഹാമാണ്. അമേരിക്കന്‍ പ്രസിഡന്‍റുമാരെ കൗണ്‍സില്‍ ചെയ്ത വ്യക്തി എന്ന പദവിയും ബില്ലി ഗ്രഹാമിനു തന്നെയാണ്. 

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related News