Loading ...

Home sports

ദക്ഷിണാഫ്രിക്കന്‍ പേസര്‍ റബാദയ്ക്ക് പിഴയും, നെഗറ്റീവ് പോയിന്റും

പോര്‍ട്ട് എലിസബത്ത്: ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ അധിക്ഷേപം നടത്തുകയും, ചീത്ത വിളിക്കുകയും ചെയ്ത ദക്ഷിബാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദയ്ക്ക് പിഴ ശിക്ഷ. മാച്ച്‌ ഫീയുടെ 15 ശതമാനവും, ഒരു നെഗറ്റീവ് പോയിന്റുമാണ് പിഴയായി ചുമത്തിയിരിക്കുന്നത്.പോര്‍ട്ട് എലിസബത്തില്‍ നടന്ന അഞ്ചാം ഏകദിനത്തിലാണ് വിക്കറ്റെടുത്ത ശേഷം ധവാനെ റബാദ അധിക്ഷേപിച്ചത്. റബാദ അച്ചടക്ക ലംഘനം നടത്തിയെന്ന് വിലയിരുത്തിയ ഐസിസി മാച്ച്‌ ഫീയുടെ 15 ശതമാനം പിഴ ശിക്ഷയായി ചുമത്തുകയായിരുന്നു. അച്ചടക്ക ലംഘനത്തിന് ഒരു നെഗറ്റീവ് പോയിന്റും റബാദയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതോടെ റബാദയ്ക്ക് അഞ്ചു നെഗറ്റീവ് പോയിന്റുകള്‍ അച്ചടക്കലംഘനത്തിന് കിട്ടിയിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്ക്കെതിരായ നടന്ന ഏകദിന മത്സരത്തില്‍ റബാദയ്ക്കു മൂന്നു നെഗറ്റീവ് പോയിന്റുകള്‍ ലഭിച്ചിരുന്നു. പിന്നാലെ ലോര്‍ഡ്സില്‍ നടന്ന ഇംണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലും റബാദ ഒരു നെഗറ്റീവ് പോയിന്റും നേടിയിരുന്നു. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ റബാദയെ കഴിഞ്ഞവര്‍ഷം ഐസിസി വിലക്കിയിരുന്നു. രണ്ടു വര്‍ഷത്തിനിടെ നാലോ, അതിലധികമോ നെഗറ്റീവ് പോയിന്റുകള്‍ നേടിയാല്‍ ആദ്യം താരം ഇറങ്ങുന്ന രണ്ടു ടെസ്റ്റുകളില്‍ നിന്നോ, രണ്ടു ഏകദിനങ്ങളില്‍ നിന്നോ, അല്ലെങ്കില്‍ നാലു ഏകദിനങ്ങളില്‍ നിന്നോ, നാലു ടിട്വന്റികളില്‍ നിന്നോ സസ്പെന്‍ഷന്‍ നേരിടേണ്ടി വരും.സ്കോര്‍ അതിവേഗം ഉയര്‍ത്തിക്കൊണ്ടിരുന്ന ധവാനെ പുറത്താക്കിയ ശേഷം കൈവീശി ഡ്രസിംഗ് റൂമിലേയ്ക്ക് മടക്കി അയച്ച റബാദ, ടാറ്റാ ബൈ ബൈ യ്ക്ക് ഒപ്പം അശ്ശീല പദ പ്രയോഗവും നടത്തി. 23 പന്തില്‍ നിന്ന് എട്ട് ബൗണ്ടറികള്‍ നേടിയ ധവാന്‍ 34 റണ്‍സെടുത്താണ് പുറത്തായത്.

Related News