Loading ...

Home Africa

ആഫ്രിക്കന്‍ രാജ്യങ്ങള്‍ കടുത്ത വരള്‍ച്ചയില്‍; ആയിരക്കണക്കിന് നാല്‍ക്കാലികള്‍ ചത്തൊടുങ്ങി

നെയ്‌റോബി: കെനിയയില്‍ നിന്നുള്ള കാഴ്ചകള്‍ ദയനീയമാണ്. ഭക്ഷണവും വെള്ളവും കിട്ടാതെ ചത്തൊടുങ്ങുന്ന നാല്‍കാലികള്‍ മേഖലയിലെ കടുത്തവരള്‍ച്ചയുടെ അടയാളങ്ങളാണ്.കെനിയയിലെ വാജിറിലെ സാബുലി വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ ഒരു മാസത്തിനിടെ മരിച്ച ആറ് ജിറാഫുകള്‍ വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനകളാണ്.
ഭക്ഷണവും വെള്ളവും കിട്ടാതെ തളര്‍ന്നുപോയ മൃഗങ്ങള്‍ അതിവേഗം വറ്റിക്കൊണ്ടിരിക്കുന്ന ജലാശയത്തില്‍ നിന്ന് വെള്ളംകുടിക്കാന്‍ ശ്രമിക്കുന്നതിനിടെ ചെളിയില്‍ കുടുങ്ങി ചത്തുപോകുകയായിരുന്നു.

കെനിയയിലെ വരള്‍ച്ച കഠിനമാണ്, നൂറുകണക്കിന് വന്യമൃഗങ്ങളാണ് കടുത്ത വേനലില്‍ ഈയലുകളെപ്പോലെ ചത്തൊടുങ്ങുന്നത്. കര്‍ഷകര്‍ക്ക് കന്നുകാലികളുടെ 70% വരെ നഷ്ടം റിപ്പോര്‍ട്ടു ചെയ്യുന്നു.ഭാരം വലിക്കുന്നതിനും കാര്‍ഷിക വൃത്തിക്കും നാല്‍ക്കാലികളെയാണ് ആശ്രയിക്കുന്നത്.ദരിദ്ര ജനവിഭാഗങ്ങളുടെ ജീവിതോപാധി നാല്‍ക്കാലികളെ ആശ്രയിച്ചാണ്.നടന്നു പോകുന്നതിനിടെ തളര്‍ന്നുവീണ് പിടഞ്ഞു മരിക്കുന്ന കാഴ്ചകള്‍ കരളയിക്കുന്നതാണ്. നാല്‍ക്കാലികളുടെ മൃതശരീരങ്ങള്‍ എങ്ങും ചിതറിക്കിടക്കുന്നു.കെനിയയില്‍ മാത്രമല്ല കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങളായ എത്യോപ്യ, സോമാലിയ എന്നിവിടങ്ങളിലും വരള്‍ച്ചയുടെ കാഠിന്യം രൂക്ഷമാണ്.2011ന് ശേഷമുള്ള കഠിന വരള്‍ച്ചയാണ് ഭുഖണ്ഡത്തില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2022 പകുതി വരെ ഇത് നിലനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്, ഇത് നിരവധി മനുഷ്യജീവനും അപകടത്തിലാക്കും

Related News