Loading ...

Home USA

മരണസംഖ്യ 100 കവിഞ്ഞു : യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റെന്ന് ബൈഡന്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കെന്റക്കിയിലുണ്ടായ കൊടുങ്കാറ്റില്‍ മരണസംഖ്യ ഉയരുന്നു. നൂറിലധികം പേര്‍ മരണപ്പെട്ടുവെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും കെന്റക്കി ഗവര്‍ണര്‍ അന്‍ഡേയ് ബെഷെര്‍ അറിയിച്ചു.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റാണിതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പടിഞ്ഞാറന്‍ കെന്റക്കിയിലെ മേയ്ഫീല്‍ഡില്‍ 70 പേര്‍ മരിച്ചിട്ടുണ്ടെന്നും മെഴുകുതിരി നിര്‍മ്മാണ ഫാക്ടറിയ്‌ക്കുള്ളില്‍ 110 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അധികാരികള്‍ അറിയിച്ചു.

കൊടുങ്കാറ്റിനെ തുടര്‍ന്ന് ടെന്നസിയില്‍ 3 മരണം സംഭവിച്ചിട്ടുണ്ട്. മൊനെറ്റെയിലും മരണം ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൊടുങ്കാറ്റില്‍ എഡ്വാര്‍ഡ്‌സ് വില്ലെയിലെ ആമസോണ്‍ കമ്ബനിയുടെ വെയര്‍ഹൗസ്‌ തകര്‍ന്നു.നിരവധി പേര്‍ അവിടെ കുടുങ്ങിക്കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയില്‍ നടക്കുന്നുണ്ട്. കൊടുങ്കാറ്റിനെ തുടര്‍ന്ന് രാജ്യങ്ങളില്‍ മഞ്ഞുവീഴ്ച ഉണ്ടായതിനാല്‍ പലയിടത്തും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Related News