Loading ...

Home Africa

ഉപയോഗിക്കാതെ കാലാവധി കഴിഞ്ഞു : ആഫ്രിക്കയില്‍ പാഴായത് ഒരു മില്യന്‍ വാക്സിനുകള്‍

അബുജ: ആഫ്രിക്കയില്‍, കഴിഞ്ഞ മാസം മാത്രം ഉപയോഗിക്കാതെ പാഴായി പോയത് 1 മില്യണ്‍ കോവിഡ് വാക്സിനുകളെന്ന് റിപ്പോര്‍ട്ടുകള്‍.

നൈജീരിയയിലാണ് ഈ നാശനഷ്ടമുണ്ടായത്. വാക്സിന്‍ സ്വീകരിക്കാന്‍ ജനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെടാറുണ്ട്. എന്നിട്ടും, 200 മില്യനോളം ജനസംഖ്യയുള്ള നൈജീരിയയില്‍, നാല് ശതമാനത്തിനു താഴെ ആളുകള്‍ മാത്രമാണ് വാക്സിന്‍ എടുത്തത്.

ആഫ്രിക്കയില്‍ ജനസംഖ്യ കൂടുതലുള്ളതിനാല്‍ വാക്സിന്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത അവരെ പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യൂറോപ്പില്‍ നിന്നും ആസ്ട്ര സെനക നല്‍കിയ വാക്സിനുകളാണ് കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായത്.

ലോകത്ത് നിരവധി രാഷ്ട്രങ്ങള്‍ ഇപ്പോഴും വാക്സിന്‍ ലഭിക്കാതെ ബുദ്ധിമുട്ടുമ്ബോഴാണ് ലഭിച്ച വാക്സിനുകള്‍ കൃത്യമായി വിതരണം ചെയ്യാന്‍ കഴിയാതെ നൈജീരിയയുടെ ഈ അനാസ്ഥ. കാലാവധി കഴിയാറായ വാക്സിനുകളും ലഭിച്ചതിനാല്‍ അവ സമയത്ത് ഉപയോഗിക്കാന്‍ സാധിച്ചില്ലെന്നും അധികൃതര്‍ പറഞ്ഞു

Related News