Loading ...

Home USA

അന്താരാഷ്ട്ര ബഹിരാകാശ നിലയം അപകടത്തിലാക്കി'; റഷ്യന്‍ മിസൈല്‍ പരീക്ഷണത്തിനെതിരെ കമല ഹാരിസ്

ന്യൂയോര്‍ക്ക്: റഷ്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്.പരീക്ഷണത്തിന്റെ ഫലമായി ചിതറിത്തെറിച്ച ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ നിലനില്‍പ്പ് അപകടത്തിലാക്കിയിരിക്കുകയാണെന്നും കമല ഹാരിസ് പ്രഖ്യാപിച്ചു.

നാഷണല്‍ സ്പേസ് കൗണ്‍സിലിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വൈസ് പ്രസിഡണ്ട് കമല ഹാരിസ്. ബഹിരാകാശത്തില്‍, എല്ലാവരുടെയും വാണിജ്യ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള സമീപനം വേണം സ്വീകരിക്കേണ്ടതെന്നും അവര്‍ ഊന്നിപ്പറഞ്ഞു.

ഇക്കഴിഞ്ഞ നവംബറിലാണ് റഷ്യ തങ്ങളുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ചത്. 1982-ല്‍ ഭ്രമണപഥത്തില്‍ എത്തിച്ച സെലീന-ഡി എന്ന ഉപഗ്രഹം, റഷ്യ മിസൈല്‍ ഉപയോഗിച്ച്‌ തകര്‍ത്തു കളയുകയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ ഈ സംഭവത്തിന്റെ നിജസ്ഥിതി, റഷ്യ സാവധാനമാണ് പുറത്തു വിട്ടത്. യു.എസിന്റെ ബദ്ധശത്രുക്കളായ റഷ്യയുടെയും ചൈനയുടെയും വാണിജ്യപരമായ ബഹിരാകാശ താല്‍പര്യങ്ങള്‍ അമേരിക്കയ്ക്ക് കടുത്ത വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്.

Related News