Loading ...

Home USA

വാ​ക്സീ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തി​നെ​തി​രേ ലോ​സ് ആ​ഞ്ച​ല​സ് കൗ​ണ്ടി​യി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം

ലോ​സ് ആ​ഞ്ച​ല​സ്: നൂ​റി​ല്‍ കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രു​ള്ള വ​ന്‍​കി​ട വ്യ​വ​സാ​യ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും വാ​ക്സീ​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ഉ​ത്ത​ര​വി​ല്‍ പ്ര​തി​ഷേ​ധി​ച്ചു പ്ര​ക​ട​നം ന​ട​ത്തി.ലോ​സ് ആ​ഞ്ച​ല​സ് സി​റ്റി ഹാ​ളി​നു മു​ന്നി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ​പ്ര​ക​ട​നം. ലോ​സ് ആ​ഞ്ച​ല​സ് സി​റ്റി വാ​ക്സി​നേ​ഷ​ന്‍ ക​ര്‍​ശ​ന​മാ​ക്കി​യ ന​ട​പ​ടി ന​ട​പ്പാ​ക്കി തു​ട​ങ്ങി​യ​ത് തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു.പൂ​ര്‍​ണ​മാ​യും കോ​വി​ഡ് വാ​ക്സീ​ന്‍ സ്വീ​ക​രി​ച്ച​തി​ന്‍റെ തെ​ളി​വ് ഹാ​ജ​രാ​ക്കു​ന്ന​വ​ര്‍​ക്കു മാ​ത്ര​മാ​ണ് റ​സ്റ്റോ​റ​ന്‍റ്, ഷോ​പ്പിം​ഗ് സെ​ന്‍റെ​ഴ്സ്, തി​യ​റ്റ​ര്‍, സ​ലൂ​ണ്‍, ജീം, ​മ്യൂ​സി​യം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 5000 ത്തി​ല​ധി​കം പേ​ര്‍ ഒ​ത്തു​ചേ​രു​ന്ന ഒൗ​ട്ട്ഡോ​ര്‍ ഇ​വ​ന്‍റു​ക​ളി​ല്‍ വാ​ക്സീ​ന്‍ സ്വീ​ക​രി​ച്ച​തി​ന്‍റെ തെ​ളി​വോ, നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റോ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ലോ​സ് ആ​ഞ്ച​ല​സ് കൗ​ണ്ടി ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്.

'വാ​ക്സി​നേ​ഷ​ന് എ​തി​ര​ല്ലാ, വാ​ക്സി​നേ​ഷ​ന്‍ നി​യ​മ​ത്തി​ന് എ​തി​രാ​ണ്' എ​ന്നെ​ഴു​തി​യ പ്ലാ​കാ​ര്‍​ഡു​ക​ളും ഉ​യ​ര്‍​ത്തി​പി​ടി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ലൊ​സാ​ഞ്ച​ല​സി​ല്‍ വാ​ക്സി​നേ​ഷ​ന്‍ ഉ​ത്ത​ര​വി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.



Related News