Loading ...

Home Africa

നൈജിറില്‍ സ്വര്‍ണ ഖനി തകര്‍ന്നു; 17 മരണം

നിമായി : തെക്കന്‍ നൈജിറില്‍ സ്വര്‍ണ ഖനി തകര്‍ന്ന് അപകടം. 18 പേര്‍ മരിച്ചു. സംഭവത്തില്‍ പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡാന്‍ ഇസ്സ ജില്ലയിലെ ഗരിന്‍-ലിംമ്‌ന ഖനിയിലാണ് അപകടം ഉണ്ടായത്. ജോലികള്‍ നടന്നുകൊണ്ടിരിക്കേ ഖനിയിലെ കിണറുകള്‍ തകരുകയായിരുന്നു. സംഭവ സമയത്ത് കിണറിനുള്ളില്‍ ഉണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. കൂടുതല്‍ പേര്‍ ഖനിയ്‌ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ മരണ സംഖ്യയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Related News