Loading ...

Home Africa

മു​ൻ​നി​ര​യെ ത​ക​ർ​ത്തെ​റി​ഞ്ഞ് ഭു​വി; കേ​പ്ടൗ​ണി​ൽ ഇ​ന്ത്യ​ക്ക് ഗം​ഭീ​ര തു​ട​ക്കം

കേ​പ്ടൗ​ണ്‍: ടീം ​ഇ​ന്ത്യ​യു​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ന് ഗം​ഭീ​ര തു​ട​ക്കം. പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ ടെ​സ്റ്റി​ൽ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മു​ൻ​നി​ര​യെ ഭു​വ​നേ​ശ്വ​ർ കു​മാ​ർ ത​ക​ർ​ത്തു. സ്കോ​ർ ബോ​ർ​ഡ് തു​റ​ക്കും മു​ന്പ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വി​ക്ക​റ്റ് പി​ഴു​ത ഭു​വി 13/3 എ​ന്ന നി​ല​യി​ലേ​ക്ക് ക​രു​ത്തു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റിം​ഗ് നി​ര​യെ ഒ​തു​ക്കി. 

ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​ന്പോ​ൾ 119/3 എ​ന്ന നി​ല​യി​ലാ​ണ് ആ​തി​ഥേ​യ​ർ. 62 റ​ണ്‍​സു​മാ​യി à´Ž.​ബി.​ഡി​വി​യേ​ല്ല്യ​ഴ്സും 46 റ​ണ്‍​സു​മാ​യി നാ​യ​ക​ൻ ഫ​ഫ് ഡു​പ്ല​സി​യു​മാ​ണ് ക്രീ​സി​ൽ. 

ഡീ​ൻ എ​ൽ​ഗ​റി​നെ അ​ക്കൗ​ണ്ട് തു​റ​ക്കും മു​ന്പ് വി​ക്ക​റ്റ് കീ​പ്പ​ർ വൃ​ദ്ധി​മാ​ൻ സാ​ഹ​യു​ടെ കൈ​യി​ലെ​ത്തി​ച്ചാ​ണ് ഭു​വി വി​ക്ക​റ്റ് വേ​ട്ട തു​ട​ങ്ങി​യ​ത്. പി​ന്നാ​ലെ സ്കോ​ർ ഏ​ഴി​ൽ ഓ​പ്പ​ണ​ർ ഓ​പ്പ​ണ​ർ എ​യ്ഡ​ൻ മാ​ർ​ക്രം(5) വി​ക്ക​റ്റി​നു മു​ന്നി​ൽ കു​രു​ങ്ങി. അ​ഞ്ചു റ​ണ്‍​സു​കൂ​ടി ചേ​ർ​ക്കു​ന്ന​തി​നി​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​ൻ​മ​തി​ൽ ഹാ​ഷിം അം​ല(3)​യെ കൂ​ടി സാ​ഹ​യു​ടെ കൈ​യി​ൽ എ​ത്തി​ക്കാ​നാ​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി പോ​ലും സ്വ​പ്നം കാ​ണാ​ത്ത തു​ട​ക്കം ഇ​ന്ത്യ​ക്കു ന​ൽ​കാ​ൻ ഭു​വ​നേ​ശ്വ​ർ കു​മാ​റി​നാ​യി. 

പ​ര​ന്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ൽ ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ജ​സ്പ്രീ​ത് ബും​റ​യെ ഇ​ന്ത്യ പ​തി​നൊ​ന്നം​ഗ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ബും​റ​യു​ടെ അ​ര​ങ്ങേ​റ്റ​മാ​ണി​ത്. ഹ​ർ​ദി​ക് പാ​ണ്ഡ്യ ഉ​ൾ​പ്പ​ടെ നാ​ല് പേ​സ​ർ​മാ​രും ആ​ർ.​അ​ശ്വി​നു​മാ​ണ് ബൗ​ളിം​ഗ് നി​ര​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. പ​രി​ക്കി​ന്‍റെ പി​ടി​യി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ ശി​ഖ​ർ ധ​വാ​ൻ മു​ര​ളി വി​ജ​യി​ക്കൊ​പ്പം ഇ​ന്നിം​ഗ്സ് ഓ​പ്പ​ണ്‍ ചെ​യ്യും.

Related News