Loading ...

Home USA

കോവാക്സിന്‍ അംഗീകരിച്ച്‌​ തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാന

ഗയാന: ഇന്ത്യയുടെ കോവിഡ് പ്രതിരോധ കുത്തിവെയ്പായ കോവാക്സിന് അംഗീകാരം നല്‍കി തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാന.

ഗയാന ഇതുവരെ അംഗീകാരം നല്‍കിയിരുന്നത് ആസ്ട്രാസെനിക, സ്പുഡ്നിക്5, സിനോഫാം, സിനോവാക്, ഫൈസര്‍-ബയോടെക്, മൊഡേര്‍ണ, ജോണ്‍സണ്‍ ആന്‍ഡ്​ ജോണ്‍സണ്‍ എന്നീ കോവിഡ് വാക്സിനുകള്‍ക്കായിരുന്നു .

കോവാക്സിന്‍ കൊറോണ വൈറസിനെതിരെ ഫലപ്രദമെന്ന് തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാന അംഗീകരിച്ചതായി ഗയാനയിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനിടയിലെ ‘സുപ്രധാന ചുവട്​’ എന്ന വിശേഷണത്തോടെ ട്വിറ്ററിലാണ് ഹൈകമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ഗയാന പ്രധാനമന്ത്രി ഇര്‍ഫാന്‍ അലി എന്നിവര്‍ പരസ്പരം ഹസ്തദാനം നടത്തുന്ന ഫോട്ടോ ഉള്‍പ്പെത്തിയായിരുന്നു ഗയാനയിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍റെ ട്വീറ്റ്.

Related News