Loading ...

Home USA

യു.എസിലെ ഷോപ്പിങ്​ മാളില്‍ വെടിവെപ്പ്​; രണ്ടുമരണം, നാലുപേര്‍ക്ക്​ പരിക്ക്

വാഷിങ്​ടണ്‍: യു.എസിലെ ഐഡഹോയിലെ ബോയ്​സീ ഷോപ്പിങ്​ മാളിലുണ്ടായ വെടിവെപ്പില്‍ രണ്ടുമരണം. ഒരു പൊലീസ്​ ഉദ്യോഗസ്​ഥന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക്​ പരിക്കേല്‍ക്കറ്റതായും പ്രതിയെ കസ്റ്റഡിയിലെടുത്തതായും പൊലീസ്​ പറഞ്ഞു.

സുരക്ഷ ഉദ്യോഗസ്​ഥരും അക്രമിയും തമ്മില്‍ വെടിവെപ്പ്​ നടത്തതായി അധികൃതര്‍ വാര്‍ത്താ​സ​േമ്മളനത്തില്‍ അറിയിച്ചു. മാള്‍ ഉടന്‍തന്നെ ഒഴിപ്പിച്ചു. മറ്റു പ്രതികളുണ്ടോയെന്ന്  ​ തിരച്ചില്‍ നടത്തിയതായും അധികൃതര്‍ അറിയിച്ചു.

മരിച്ചവരെ കുറിച്ചോ പ്രതിയെക്കുറിച്ചോ പൊലീസ്​ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പുല​ര്‍ച്ചെ 1.50ഓടെയായിരുന്നു​ വെടിവെപ്പ്. പൊലീസ്​ എത്തുന്നതിന്​ മുമ്ബുതന്നെ ഒരാള്‍ വെടിയേറ്റ്​ വീണിരുന്നു. പൊലീസ്​ ഉദ്യോഗസഥര്‍ എത്തിയതോടെ വീണ്ടും വെടിവെപ്പുണ്ടായി. ഒരു പൊലീസുകാരന്​ പരിക്കേറ്റു. പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്​തു -ബോയ്​സീ​ പൊലീസ്​ ചീഫ്​ റയാന്‍ ലീ പറഞ്ഞു.

അക്രമിയുടെ ലക്ഷ്യം എന്താണെന്ന്​ വ്യക്തമല്ല. ഒരാള്‍ മാത്രമാണ്​ അക്രമം നടത്തിയതെന്നും ലീ പറഞ്ഞു.

Related News