Loading ...

Home Africa

സുഡാനില്‍ പട്ടാള അട്ടിമറി: അഞ്ച് നേതാക്കള്‍ സൈന്യത്തിന്റെ പിടിയില്‍

 à´–ാര്‍ത്തൂം: സൈനിക അട്ടിമറിയെ നേരിടാന്‍ തെരുവിലിറങ്ങാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത സുഡാനിലെ അഞ്ച് മുതിര്‍ന്ന നേതാക്കളെ പട്ടാളം തടഞ്ഞുവച്ചു. രാജ്യത്താകമാനം ഇന്റര്‍നെറ്റ്, ഫോണ്‍ സിഗ്നലുകള്‍ തകരാറിലായി. സുഡാനീസ് പ്രൊഫഷണല്‍സ് അസോസിയേഷനാണ് ഇക്കാര്യം പുറത്തുവിട്ടത്.

പ്രസിഡന്‍റ് ഉമര്‍ അല്‍ ബഷീറിന്‍റെ ഏകാധിപത്യം അവസാനിച്ചതോടെ ജനാധിപത്യം സ്വപ്നം കണ്ട സുഡാന്‍ ജനതയ്ക്ക് സൈന്യം ഭരണം ഏറ്റെടുക്കുന്നത് വലിയ തിരിച്ചടിയാകും. സുഡാന്‍ ജനതയും സൈന്യവും തമ്മില്‍ ആഴ്ചകളായി തുടര്‍ന്നുപോരുന്ന സംഘര്‍ഷങ്ങള്‍ക്കൊടുവിലാണ് നേതാക്കളുടെ അറസ്റ്റ്. മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ പേര് വെളിപ്പെടുത്താതെ രണ്ട് ഉദ്യോഗസ്ഥരാണ് അറസ്റ്റ് സ്ഥിരീകരിച്ചത്.

വ്യവസായ മന്ത്രി ഇബ്രാഹിം അല്‍ ഷെയ്ഖ്, ഇന്‍ഫര്‍മേഷന്‍ മന്ത്രി ഹംസ ബലൗള്‍, പരമാധികാര സമിതി എന്നറിയപ്പെടുന്ന രാജ്യത്തിന്റെ ഭരണ പരിവര്‍ത്തന സംഘത്തിലെ അം​ഗമായ മുഹമ്മദ് അല്‍ ഫിക്കി സുലിമാന്‍, മാധ്യമ ഉപദേഷ്ടാവ് ഫൈസല്‍ മുഹമ്മദ് സാലിഹ് എന്നിവരാണ് തടവിലായ നേതാക്കള്‍. സുഡാന്‍ തലസ്ഥാനമായ തലസ്ഥാനമായ ഖാര്‍ത്തൂം അടങ്ങുന്ന പ്രദേശത്തെ ഗവര്‍ണര്‍ അയ്മാന്‍ ഖാലിദിനെയും അറസ്റ്റ് ചെയ്തതായി അദ്ദേഹത്തിന്റെ ഓഫീസിലെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജില്‍ പറയുന്നു.

Related News