Loading ...

Home USA

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ആശുപത്രി വിട്ടു

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ആരോഗ്യനിലയില്‍ പുരോഗതി. അഞ്ചു ദിവസത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. അണുബാധയെ തുടര്‍ന്ന് ചൊവ്വാഴ്ച്ചയാണ് അദ്ദേഹത്തെ തെക്കന്‍ കാലിഫോര്‍ണിയയിലെ ഇര്‍വൈന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും പനി കുറഞ്ഞുവെന്നും ഇര്‍വൈന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യ നില മെച്ചപ്പെട്ട ക്ലിന്റന്‍ ന്യൂയോര്‍ക്കിലേക്ക് മടങ്ങിയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഡോക്ടര്‍മാരും നഴ്സുമാരും മികച്ച പരിചരണമാണ് അദ്ദേഹത്തിന് നല്‍കിയതെന്നും അധികൃതര്‍ അറിയിച്ചു. അമേരിക്കയുടെ 42 -ാമത്തെ പ്രസിഡന്റായിരുന്നു ബില്‍ ക്ലിന്റന്‍.

Related News