Loading ...

Home USA

വാക്​സിനേഷന്‍ പൂര്‍ത്തിയാക്കിയ വിദേശ പൗരന്‍മാര്‍ക്ക്​​ അടുത്തമാസം മുതല്‍ യു.എസില്‍ പ്രവേശിക്കാം

വാഷിങ്​ടണ്‍: രണ്ടു ​ ഡോസ്​ വാക്​സിന്‍ കോവിഡ് സ്വീകരിച്ച വിദേശ യാത്രക്കാര്‍ക്ക്​​ നവംബര്‍ എട്ടുമുതല്‍ യു.എസില്‍ പ്രവേശിക്കാം. കരമാര്‍ഗവും ആകാശമാര്‍ഗവും എത്തുന്നവര്‍ക്ക്​ പ്രവേശനം നല്‍കും. കോവിഡിനെ തുടര്‍ന്ന്​ കടുപ്പിച്ച യാത്രനിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയ വിവരം വൈറ്റ്​ഹൗസ്​ അസിസ്​റ്റന്‍റ്​ പ്രസ്​ സെക്രട്ടറി കെവിന്‍ മൗനോസ്​ ട്വിറ്ററിലൂടെയാണ്​ അറിയിച്ചത്​.കോവിഡ്​ വ്യാപനം തടയുന്നതി​െന്‍റ ഭാഗമായി 2020 മാര്‍ച്ചിലാണ്​ യൂറോപ്യന്‍ യൂനിയന്‍, ബ്രിട്ടന്‍, ഇന്ത്യ, ചൈന,ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ വിലക്കേര്‍പ്പെടുത്തി യു.എസ്​ അതിര്‍ത്തികള്‍ അടച്ചത്. കരമാര്‍ഗം മെക്​സി​േകാ, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെയും വിലക്കി.വിമാനം വഴിയെത്തുന്നവര്‍ യാത്രപുറപ്പെടുന്നതിനു മൂന്നു ദിവസം മുമ്ബ്​ കോവിഡ്​ പരിശോധന നടത്തണമെന്നായിരുന്നു കഴിഞ്ഞമാസം പുറത്തിറക്കിയ യാത്രമാര്‍ഗനിര്‍ദേശം. വിമാനക്കമ്ബനികള്‍ യാത്രക്കാരെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനമൊരുക്കണം. കരമാര്‍ഗം എത്തുന്നവര്‍ക്കായും രണ്ടുഘട്ടമായി അതിര്‍ത്തികള്‍ തുറക്കുമെന്ന്​ ഈ വാരാദ്യം വൈറ്റ്​ഹൗസ്​ അറിയിച്ചിരുന്നു.

Related News