Loading ...

Home sports

കോവിഡ്; ഇന്ന് തുടങ്ങാനിരുന്ന ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരം റദ്ദാക്കി

ലണ്ടന്‍: ഇന്ത്യയും ഇഗ്ലണ്ടും തമ്മില്‍ ഇന്ന് ആരംഭിക്കാനിരുന്ന അഞ്ചാം ടെസ്റ്റ് മത്സരം കോവിഡിനെ തുടര്‍ന്ന് റദ്ദാക്കി. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് വെള്ളിയാഴ്ചയാണ് റദ്ദാക്കിയ വിവരം അറിയിച്ചത്. ഇന്ത്യന്‍ ടീമില്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് പിന്നാലെ മറ്റൊരു സപ്പോര്‍ട്ടിങ് സ്റ്റാഫിന് കൂടി വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ അവസാന ടെസ്റ്റ് മത്സരം നടക്കുമോ ഇല്ലയോ എന്ന അനിശചിതത്വത്തിലായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ എല്ലാവരും ആര്‍ടിപിസിആര്‍ ടെസ്റ്റ് പരിശോധനയില്‍ നെഗറ്റീവ് ആയതോടെ മത്സരം തീരുമാനിച്ചപ്രകാരം ഇന്ന് ആരംഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇന്ത്യന്‍ ടീം ക്യാമ്ബിലെ കോവിഡ് കേസുകള്‍ കാരണം ഇന്ത്യയ്ക്ക് ടീമിനെ കളത്തിലിറക്കാന്‍ കഴിയില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബിസിസിഐയുമായി ഇസിബി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് അഞ്ചാമത്തേതും അവസാനത്തേതുമായ ടെസ്റ്റ് മത്സരം റദ്ദാക്കുന്നതായി ഇസിബി അറിയിച്ചത്. എമിറേറ്റ്‌സ് ഓള്‍ ട്രാഫോര്‍ഡില്‍ നടക്കാനിരുന്ന മത്സരം റദ്ദാക്കുന്നതായി ഇസിബി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്ബരയില്‍ ഇന്ത്യ 2-1 ന് മുന്നില്‍ നില്‍ക്കുകയായിരുന്നു. നാലാം മത്സരം നടക്കുന്നതിനിടെയാണ് രവി ശാസ്ത്രി ഉള്‍പ്പെടെ മൂന്ന് സപ്പോര്‍ട്ടിങ്ങ് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചത്. ശാസ്ത്രിക്ക് പുറമെ ബൗളിങ് കോച്ച്‌ ഭരത് അരുണ്‍, ഫീല്‍ഡിങ്ങ് കോച്ച്‌ ആര്‍ ശ്രീധര്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അഞ്ചാം ടെസ്റ്റ് മത്സരം നടക്കാനിരിക്കെ ടീം ക്യാമ്ബില്‍ മറ്റൊരു സ്റ്റാഫിന് കൂടി രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.

Related News