Loading ...

Home USA

താലിബാന്റെ രഹസ്യ നീക്കങ്ങളറിയാന്‍ അമേരിക്കന്‍ പ്രതിനിധികള്‍ കാബൂളില്‍

വാഷിംഗ്ടണ്‍: താലിബാന്റെ രഹസ്യ നീക്കങ്ങളറിയാന്‍ അമേരിക്കന്‍ പ്രതിനിധികള്‍ കാബൂളിലെത്തിയെന്ന് റിപ്പോര്‍ട്ട്‌. സൈനിക നീക്കത്തിന് കടിഞ്ഞാണ്‍ വീണതോടെ നയതന്ത്ര രീതികള്‍ പയറ്റാനാണ് അമേരിക്കയുടെ തീരുമാനം. രണ്ട് അമേരിക്കന്‍ സെനറ്റ് അംഗങ്ങളാണ് കാബൂളില്‍ എത്തിയതെന്നാണ് സൂചന. രഹസ്യമായിട്ടാണ് ഇരുവരും കാബൂളില്‍ വന്നിറങ്ങിയത്. നിലവിലെ രക്ഷാപ്രവര്‍ത്തനവും കാബൂളിലെ താലിബാന്റെ നീക്കങ്ങളും നിരീക്ഷിക്കാനാണ് നേതാക്കളെത്തിയത്. താലിബാന്റെ നീക്കങ്ങളറിയാന്‍ കാബൂളിലെത്തിയത് ഹൗസ് പ്രതിനിധിയും ഡെമോക്രാറ്റ് അംഗവുമായ സേത് മൗള്‍ട്ടണ്‍, റിപ്പബ്ലിക്കന്‍ നേതാവ് പീറ്റര്‍ മീജര്‍ എന്നീ രണ്ടുപേരാണ്. രക്ഷാപ്രവര്‍ത്തന രീതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഇരുവരും മറ്റ് വിദേശരാജ്യങ്ങളുടെ പ്രതിനിധികളുമായും ചര്‍ച്ചകള്‍ നടത്തുകയാണ്. അതേസമയം തന്റെ അനുവാദമില്ലാതെയാണ് രണ്ടു അംഗങ്ങളും കാബൂളിലേക്ക് പോയതെന്നാണ് സ്പീക്കര്‍ നാന്‍സി പെലോസി പറയുന്നത്. ജീവന്‍ അപകടത്തിലാക്കിയുള്ള ഇത്തരം യാത്രക്കായി ഇനി ആരും മുതിരരുതെന്നും സ്പീക്കര്‍ മുന്നറിയിപ്പുനല്‍കി. ഈ മാസം 31 ന് മുന്‍പ് എല്ലാവരും അഫ്ഗാനില്‍ നിന്ന് മടങ്ങണമെന്നാണ് താലിബാന്റെ നിര്‍ദ്ദേശം. അതിനിടയിലാണ് അമേരിക്കയുടെ ഇതരത്തിലൊരു നയതന്ത്ര നീക്കം.

Related News