Loading ...

Home USA

അമേരിക്കയില്‍ തീവ്രവലതുപക്ഷ പ്രതിഷേധത്തിനിടെ വെടിവയ്പ്പ്

അമേരിക്കയില്‍ പോര്‍ട്ട്‌ലാന്‍ഡില്‍ ഞായറാഴ്ച നടന്ന തീവ്രവലതുപക്ഷ പ്രക്ഷോഭത്തിനിടെ വെടിവയ്പ്പ്. ഡൗണ്‍ടൗണ്‍ തെരുവില്‍ തോക്ക് ഉപയോഗിച്ച്‌ തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഒരാള്‍ക്ക് നേരെ ആന്‍റിഫാഷിസ്റ്റ് പ്രകടനക്കാരും വെടിയുതിര്‍ത്തു. പോര്‍ട്ട്‌ലാന്‍ഡ് നഗരത്തിന്‍റെ ഹൃദയഭാഗത്ത് വൈകീട്ട് 6 മണിക്ക് ശേഷമാണ് വെടിവെപ്പ് നടന്നത്. ആന്‍റിഫാഷിസ്റ്റുകള്‍ പ്രദേശത്ത് നിന്ന് ഒരാളെ പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ ഒരു ഇലക്‌ട്രിക്കല്‍ സബ്സ്റ്റേഷന്‍ ബോക്സിന് പിന്നില്‍ ഒളിക്കുകയും വെടി വെക്കുകയാമായിരുന്നെന്ന് ഗാഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്‍റിഫാഷിസ്റ്റുകള്‍ തിരിച്ച്‌ വെടിയുര്‍ക്കുന്നതിനിടെ ഇയാള്‍ രണ്ട് തവണ വെടിയുതിര്‍ത്തയായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതേ തുടര്‍ന്ന് ആന്‍റി ഫാസിസ്റ്റുകാര്‍ അഞ്ച് തവണ വെടിവച്ചെന്നും റിപ്പര്‍ട്ടില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഒരാളെ അറസ്റ്റ് ചെയ്തെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പോര്‍ട്ട്ലാന്‍റ് പൊലീസ് വ്യക്തമാക്കി.

Related News