Loading ...

Home USA

അമേരിക്കയിലെ ടെന്നീസിയില്‍ മിന്നല്‍ പ്രളയം; 21മരണം, 50 പേരെ കാണാനില്ല

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെന്നീസിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കനത്ത നാശനഷ്ടം. 50 പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 21 പേര്‍ മരണപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. ഏഴുമാസം മാത്രം പ്രായമായ രണ്ടു പേരടക്കം ഏഴുകുട്ടികളും മരണപ്പെട്ടവരില്‍ പെടുന്നതായാണ് റിപ്പോര്‍ട്ട്. ടെന്നീസി മേഖലയിലുണ്ടായ മിന്നല്‍ പ്രളയം വീടുകളേയും സ്ഥാപനങ്ങളേയും തകര്‍ക്കുന്ന വെള്ളപ്പാച്ചിലായി മാറിയെന്നാണ് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ അറിയിക്കുന്നത്. ആദ്യഘട്ടത്തിലാണ് മരണമേറേയും നടന്നത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാണെന്നും ഹംഫ്രേയ്‌സ് ഷെരീഫ് ചീഫ് റോബ് എഡ്വേര്‍ഡ് അറിയിച്ചു. ഗ്രാമീണ മേഖലയിലെ റോഡുകള്‍, ദേശീയപാത എന്നിവയ്‌ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കനത്തമഴയാണ് പ്രദേശത്ത് ഒരാഴ്ചയായി പെയ്യുന്നത്. നാലായിരത്തോളം പേര്‍ താമസിക്കുന്ന മേഖലയിലാണ് വെള്ളപ്പാച്ചിലുണ്ടായത്.

Related News