Loading ...

Home USA

ഇന്ത്യയിലേക്കുള‌ള യാത്രകളിൽ ഇളവുമായി അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലേക്കുള‌ള യാത്രാ നിരോധനം ഇളവ് വരുത്തുന്നതിനുള‌ള ആദ്യ നടപടിയുമായി അമേരിക്ക. അമേരിക്കന്‍രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമുള‌ള കേന്ദ്രം (സി‌ഡി‌എസ്) തിങ്കളാഴ്‌ച പുറത്തിറക്കിയ നിര്‍ദ്ദേശപ്രകാരം കൊവിഡ് രോഗകണക്കില്‍ ലെവല്‍ രണ്ടിലാണ് ഇന്ത്യയിപ്പോള്‍. ഏപ്രില്‍ 30നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലേക്ക് യാത്രാ നിയന്ത്രണം കൊണ്ടുവന്നത്. ഇന്ത്യയില്‍ കൊവിഡ് വ്യാപകമായതിനെ തുടര്‍ന്നായിരുന്നു ഇത്. 14 ദിവസത്തിനിടെ ഇന്ത്യയിലുണ്ടായിരുന്ന യു.എസ് പൗരന്മാര്‍ അല്ലാത്തവര്‍ക്കായിരുന്നു നിയന്ത്രണം. അതേസമയം തുര്‍ക്കിയെ ലെവല്‍ നാലില്‍ അമേരിക്ക ഇന്ന് ഉള്‍പ്പെടുത്തി. ഇവിടെ വലിയ കൊവിഡ് വ്യാപന സാദ്ധ്യതയാണുള‌ളത്. ഇവിടേക്ക് അമേരിക്കന്‍ സ്റ്റേ‌റ്റ് ഡിപ്പാര്‍ട്ട്മെന്റ് യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. നിലവില്‍ തുര്‍ക്കിയിലേക്ക് യാത്രാ നിരോധനം അമേരിക്ക പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയ്‌ക്ക് പുറമേ യു.കെ നിന്നുള‌ള യാത്രക്കാര്‍ക്കും അമേരിക്കയില്‍ നിരോധനമുണ്ട്. ഇതിനൊപ്പം ആഭ്യന്തര അതിര്‍ത്തി നിയന്ത്രണങ്ങളില്ലാത്ത അയ‌ര്‍ലാന്റ്, ചൈന, ദക്ഷിണാഫ്രിക്ക, ഇറാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്കും നിരോധനമുണ്ട്. എന്നാല്‍ പട്ടികയില്‍ ആശ്വാസമുണ്ടെങ്കിലും ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങളിലെ യാത്രാനിരോധനം നീക്കുന്ന കാര്യത്തില്‍ അമേരിക്ക തീരുമാനമെടുത്തിട്ടില്ല

Related News