Loading ...

Home sports

ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു

മ്യൂണിക്: ക്ലബ്ബ് തലത്തില്‍ 15 വര്‍ഷം ബയേണ്‍ മ്യൂണിക്കിനു വേണ്ടിയും രാജ്യാന്തരതലത്തില്‍ പശ്ചി മജര്‍മനിക്കുവേണ്ടിയും കളിച്ചിരുന്ന മുള്ളര്‍ കഴിഞ്ഞ കുറേ നാളുകളായി അല്‍ഷിമേഴ്‌സ് രോഗത്തിന് ചികിത്സയിലായിരുന്നു. 1974 ല്‍ പശ്ചിമ ജര്‍മനിക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ്. 32 ബുണ്ടസ് ലീഗ ഹാട്രിക്ക് സ്വന്തം പേരില്‍ ഉള്ള മുള്ളര്‍ 7 തവണ ബുണ്ടസ് ലീഗ ടോപ് സ്കോറര്‍ ആയി ലീഗ് ഫിനിഷ് ചെയ്തിട്ടുണ്ട്. ബയേണ്‍ മ്യൂണിക്കിന്റെ പ്രധാന താരമായിരുന്ന അദ്ദേഹം 607 മത്സരങ്ങളില്‍ നിന്ന് 563 ഗോളുകള്‍ നേടി. ജര്‍മനിക്ക് വേണ്ടി 62 മത്സരങ്ങളില്‍ നിന്ന് 68 ഗോളുകള്‍ നേടിയ മുള്ളര്‍ രണ്ട് ലോകകപ്പുകളില്‍ നിന്നും 14 ഗോളുകളും നേടിയിരുന്നു. ബുണ്ടസ്ലിഗയില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം എന്ന മുള്ളറിന്റെ റെക്കോര്‍ഡ് അടുത്തിടെയാണ് ബയേണിന്റെ തന്നെ താരമായ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി മറികടന്നത്.

Related News