Loading ...

Home sports

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് കോഹ്ലി; ബൗളർമാരിൽ ബുംറ മൂന്നാമത്

ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാൻ എന്ന സ്ഥാനം ഇന്ത്യൻ നായകൻ വിരാട് കോഹ്ലി തിരിച്ചുപിടിച്ചു. ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്സിൽ നിന്നാണ് കോഹ്ലി ഒന്നാം റാങ്ക് നേടിയെടുത്തത്. ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരന്പരയിൽ രണ്ടു സെഞ്ചുറികൾ നേടിയ കോഹ്ലി ഇന്ത്യയ്ക്ക് പരന്പര വിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

പത്ത് ദിവസം മുൻപ് തന്‍റെ കൈയിൽ നിന്നും ഡിവില്ലിയേഴ്സ് നേടിയെടുത്ത ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് ഇന്ത്യൻ നായകൻ മധുരപ്രതികാരം വീട്ടി. പരന്പരയിൽ മികച്ച പ്രകടനം നടത്തിയ ഓപ്പണർ രോഹിത് ശർമ റാങ്കിംഗിൽ ഏഴാം സ്ഥാനത്ത് തുടരുകയാണ്.

സമീപകാലത്തെ ഇന്ത്യയുടെ ഏകദിന വിജയങ്ങൾക്ക് ചുക്കാൻ പിടിച്ച പേസ് ബൗളർ ജസ്പ്രീത് ബുംറ ബൗളർമാരുടെ പട്ടികയിൽ മൂന്നാം റാങ്കിലെത്തി. ബുംറയുടെ കരിയർ ബെസ്റ്റ് റാങ്കാണിത്. ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിറാണ് ബൗളർമാരുടെ പട്ടികയിലെ ഒന്നാമൻ. പാക്കിസ്ഥാൻ പേസർ ഹസൻ അലി രണ്ടാം സ്ഥാനത്തുണ്ട്. ഇടംകൈയൻ സ്പിന്നർ അക്ഷർ പട്ടേലാണ് ബൗളർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ സ്ഥാനം പിടിച്ച മറ്റൊരു ബൗളർ.

Related News