Loading ...

Home USA

മർത്ത മറിയം വാർഷിക കോണ്‍ഫറൻസ് ഹോളി ട്രിനിറ്റി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്‍ററിൽ

ന്യൂജേഴ്സി: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്‍റെ മിനിസ്ട്രി ആയ മർത്ത മറിയം വനിതാ സമാജം വാർഷിക കോണ്‍ഫറൻസ് ഒക്ടോബർ 14 ശനിയാഴ്ച പോക്കോണോസിലെ (1000 Seminary Road Dalton, Pennsylvania) ഹോളിട്രിനിറ്റി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്‍ററിൽ വച്ച് നടത്തപ്പെടുമെന്ന് ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പൊലീത്ത കൽപനയിൽ അറിയിച്ചു. രാവിലെ 8.30 മുതൽ വൈകിട്ട് 4 വരെയാണ് കോണ്‍ഫറൻസ് നടത്തപ്പെടുക. à´«à´¾. ജെറി ജോണ്‍ മാത്യു കോണ്‍ഫറൻസിൽ മുഖ്യപ്രഭാഷകനായിരിക്കും. ന്ധതിൻമ നിങ്ങളെ കീഴടക്കാതിരിക്കട്ടെ തിൻമയെ നൻമകൊണ്ട് കീഴടക്കുവിൻ’ (റോമൻസ്12: 21) എന്ന ബൈബിൾ വചനത്തെ അടിസ്ഥാനമാക്കിയായിരിക്കും അദ്ദേഹം ക്ലാസ് നയിക്കുക. വൈദികരും ശെമ്മാശൻമാരും മർത്തമറിയം സമാജം അംഗങ്ങളും മറ്റ് വിശ്വാസികളും കോണ്‍ഫറൻസിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് മാർ നിക്കോളോവോസ് മെത്രാപ്പൊലീത്ത കൽപനയിൽ അറിയിച്ചു. 

വിവരങ്ങൾക്ക്: ഫാ. സണ്ണി ജോസഫ് വൈസ് പ്രസിഡന്‍റ് മർത്ത മറിയം വനിതാ സമാജം (718) 477 2083, സാറാ വർഗീസ് ജനറൽ സെക്രട്ടറി (508) 272 5942, ലിസി ഫിലിപ്പ് ജനറൽ ട്രഷറർ (845) 642 6206.

റിപ്പോർട്ട്: ജോർജ് തുന്പയിൽ

Related News