Loading ...

Home USA

അഫ്ഗാന്‍ പൗരന്മാര്‍ക്ക് വിസ വാഗ്ദാനവുമായി അമേരിക്ക

വാഷിംഗ്ടണ്‍: അഫ്ഗാനില്‍ തങ്ങളുടെ സൈന്യത്തെ പിന്തുണച്ചവരെ സംരക്ഷിക്കുമെന്ന് അമേരിക്ക. താലിബാന്‍ പല മേഖലകളിലും പിടിമുറുക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. അഫ്ഗാനികളായ പൗരന്മാരെ സംരക്ഷിക്കാനും രാജ്യത്തുനിന്ന് പുറത്തുകടക്കാനും സഹായം നല്‍കുമെന്നും ജോ ബൈഡന്‍ പറഞ്ഞു.അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യം ഭീകരവേട്ട ആരംഭിച്ച കാലം മുതല്‍ നിരവധി തദ്ദേശീയര്‍ രഹസ്യവിവരങ്ങള്‍ കൈമാറിയിരുന്നു. ഭീകര കേന്ദ്രങ്ങളെക്കുറിച്ചും നേതാക്കന്മാരെ ക്കുറിച്ചും വിവരം നല്‍കിയവരും താലിബാന്റെ നോട്ടപുള്ളികളാണ്. ഇത്തരം സഹായികളെ എന്തുവിലകൊടുത്തും സംരക്ഷിക്കാനാണ് അമേരിക്കയുടെ നീക്കം. എല്ലാവരേയും അഫ്ഗാന് പുറത്തെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. à´‡à´¤àµà´¤à´°à´•àµà´•à´¾à´°àµâ€à´•àµà´•à´¾à´¯à´¿ അമേരിക്ക പ്രത്യേക വിസ നല്‍കുമെന്നും ബൈഡന്‍ പറഞ്ഞു.അഫ്ഗാനില്‍ നിന്നുള്ളവരെ മാറ്റുന്ന കാലയളവ് അമേരിക്ക തീരുമാനിച്ചിട്ടില്ല. നിരവധി ഉദ്യോഗസ്ഥരടക്കമുള്ളവര്‍ അമേരിക്കയോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അഫ്ഗാന്‍ അവരുടേതായ രീതിയിലാണ് ഇനി ഭരണം നടത്തേണ്ടത്. രാജ്യത്തെ സുരക്ഷ അവരുടെ ബാദ്ധ്യതയാണെന്നും കഴിഞ്ഞ ദിവസം ജോ ബൈഡന്‍ പറഞ്ഞിരുന്നു. എന്നാല്‍ സവിശേ ഷമായ സാഹചര്യം നേരിടുന്ന ചിലരെ സഹായിക്കാന്‍ തങ്ങള്‍ക്ക് ബാദ്ധ്യതയുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി. സൈനിക പിന്മാറ്റം 95 ശതമാനവും പൂര്‍ത്തിയായതായി സൈന്യം വ്യക്തമാക്കി. അഫ്ഗാനില്‍ നേതൃത്വം നല്‍കിയിരുന്ന ജനറല്‍ സ്‌കോട് മില്ലര്‍ തന്റെ സൈനിക വ്യൂഹത്തിന്റെ ചുമതല ഒഴിഞ്ഞശേഷം അമേരിക്കയിലേക്ക് മടങ്ങി.

Related News