Loading ...

Home USA

കോ​വി​ഡ് വാ​ക്സി​ന്‍: ല​ക്ഷ്യം പൂ​ര്‍​ത്തി​ക​രി​ക്കാ​നാ​കാ​തെ ബൈ​ഡ​ന്‍

വാ​ഷിം​ഗ്ട​ണ്‍: പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ന്‍ അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ജൂ​ലൈ നാ​ലി​നു മു​ന്പു അ​മേ​രി​ക്ക​ന്‍ ജ​ന​സം​ഖ്യ​യി​ല്‍ 70 ശ​ത​മാ​നം പേ​ര്‍​ക്ക് ഒ​രു ഡോ​സ് വാ​ക്സീ​നെ​ങ്കി​ലും ന​ല്‍​കു​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ കോ​വി​ഡ് വാ​ക്സീ​ന്‍ ല​ക്ഷ്യം നി​റ​വേ​റ്റാ​നാ​യി​ല്ല എ​ന്നും, ചി​ല ആ​ഴ്ച​ക​ള്‍ കൂ​ടി ഇ​തി​നു​വേ​ണ്ടി കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്നും പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ന്‍ പ​റ​ഞ്ഞു. ജൂ​ലൈ 4ന് ​പ്ര​ഥ​മ വ​നി​ത ജി​ല്‍ ബൈ​ഡ​നു​മാ​യി വൈ​റ്റ് ഹൗ​സ് സൗ​ത്ത് ലോ​ണി​ല്‍ ആ​യി​ര​ത്തി​ല​ധി​കം മി​ലി​ട്ട​റി ഫാ​മി​ലി അം​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്. à´µà´¾â€‹à´•àµà´¸à´¿â€‹à´¨àµ‡â€‹à´±àµà´±àµ ചെ​യ്ത​വ​ര്‍ ഒ​ന്നി​ച്ചു കൂ​ടു​ന്പോ​ള്‍ മാ​സ്ക് ധ​രി​ക്കേ​ണ്ട​തി​ല്ല എ​ന്ന നി​ര്‍​ദേ​ശം പാ​ലി​ച്ചു​കൊ​ണ്ടു ബൈ​ഡ​നും, പ്ര​ഥ​മ വ​നി​ത​യും മാ​സ്ക് ഇ​ല്ലാ​തെ​യാ​ണ് ജൂ​ലൈ നാ​ലി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ജ​നു​വ​രി​യി​ല്‍ വൈ​റ്റ് ഹൗ​സി​ല്‍ കൂ​ടി​യ​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഇ​ന്ന് ഇ​വി​ടെ സ​മ്മേ​ളി​ച്ചി​രു​ന്നു.

വൈ​റ​സി​ല്‍ നി​ന്നു​ള്ള സ്വാ​ത​ന്ത്ര്യ​മാ​ണ് ഇ​ന്നു നാം ​സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ടൊ​പ്പം ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ജെ​ന്‍ ഹ​സ്ക്കി പ​റ​ഞ്ഞു. അ​തേ​സ​മ​യം ബൈ​ഡ​ന്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ല്‍ ക​ഴി​ഞ്ഞ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തേ​ക്കാ​ള്‍ വ്യ​ത്യ​സ്ഥ​മാ​യ ഒ​രു സ്വാ​ത​ന്ത്ര്യ​ദി​ന​മാ​ണ് നാം ​ഇ​ന്ന് ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്നും അ​ടു​ത്ത വ​ര്‍​ഷം ഇ​തി​ലും വ്യ​ത്യ​സ്ഥ​മാ​യി​രി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News