Loading ...

Home USA

അമേരിക്കയില്‍ വെള്ളത്തില്‍ ഇടിച്ചിറക്കി ചരക്കുവിമാനം; വൈമാനികര്‍ ആശുപത്രിയില്‍

വാഷിങ്​ടണ്‍: യു.എസിലെ ഹവായിയില്‍ ചരക്കു വിമാനം വെള്ളത്തില്‍ ഇടിച്ചിറക്കി. ഹൊണോലുലുവിലെ​ ഡാനിയല്‍ കെ. ഇനോയ്​ വിമാനത്താവളത്തില്‍നിന്ന്​ മാവുയി ദ്വീപിലേക്ക്​ പറന്നുയര്‍ന്ന ഉടനായിരുന്നു വിമാനം ഇടിച്ചിറക്കേണ്ടിവന്നത്​. വൈമാനികര്‍ രണ്ടു പേരും രക്ഷപ്പെട്ടു. ഒരാള്‍ വിമാനത്തി​െന്‍റ വാല്‍ഭാഗത്ത്​ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നുവെന്ന്​ റിപ്പോര്‍ട്ടുകള്‍ പറയുന്നു. തലക്കു പരിക്കേറ്റ്​ ഗുരുതരാവസ്​ഥയിലുള്ള അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. രണ്ടാമത്തെ വൈമാനിക​െന്‍റ പരിക്കും സാരമുള്ളതാണ്​.

പറന്നുയര്‍ന്ന ഉടന്‍ ഒരു എഞ്ചിന്​ തകരാര്‍​ സംഭവിച്ചതായി കണ്‍ട്രോള്‍ റൂമില്‍ വിവരം നല്‍കിയിരുന്നു. രണ്ടാമത്തെ എഞ്ചിനും ചൂടുപിടിക്കുകയാണെന്നും വിമാനം ദുരന്തത്തില്‍ പെടുമെന്നും ഇവര്‍ അറിയിച്ച്‌​ തൊട്ടുപിന്നാലെയാണ്​ വെള്ളത്തിലേക്ക്​ ഇടിച്ചിറങ്ങിയത്​. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബോയിങ്​ 737-200 വിമാനം 2014 മുതല്‍ ട്രാന്‍സ്​എയറിനു കീഴിലാണ്​ സര്‍വീസ്​ നടത്തുന്നത്​. 1975ല്‍ നിര്‍മിച്ച ബോയിങ്​ വിമാനത്തിന്​ പ്രാറ്റ്​ ആന്‍റ്​ വിറ്റ്​നി എഞ്ചിനുകളാണ്​ ഉപയോഗിച്ചുവരുന്നത്​.

Related News