Loading ...

Home sports

'അഭിമന്യു മിശ്ര'; ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍

ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്ററായി ഇന്ത്യന്‍ വംശജനായ അഭിമന്യു മിശ്ര. 12 വയസുകാരനായ അഭിമന്യു മിശ്ര ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ചെസ് ടൂര്‍ണമെന്‍റിലാണ് ഈ നേട്ടം കൈവരിച്ചത്. 15 വയസ്സുകാരനായ ഇന്ത്യന്‍ ചെസ്സ് താരം ലിയോണ്‍ ലൂക്ക് മെന്‍ഡോണ്‍ക്കെയാണ് അഭിമന്യു ടൂര്‍ണമെന്റില്‍ പരാജയപ്പെടുത്തിയത്. ഇതോടെ 19 വര്‍ഷമായി റഷ്യക്കാരനായ സെര്‍ജി കര്‍ജാക്കിന്‍റെ പേരിലായിരുന്ന റെക്കോര്‍ഡാണ് അഭിമന്യു തന്റെ പേരിലാക്കിയത്.

2002 ഓഗസ്റ്റ് 12 ന് സെര്‍ജി കര്‍ജാക്കിന്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്ററെന്ന റെക്കോര്‍ഡ് പദവി സ്വന്തമാക്കുമ്ബോള്‍ താരത്തിന്റെ പ്രായം 12 വയസും 7 മാസവുമായിരുന്നു. à´Žà´¨àµà´¨à´¾à´²àµâ€ à´ˆ നേട്ടം കൈവരിക്കുമ്ബോള്‍ അഭിമന്യുവിന്റെ പ്രായം 12 വയസും 4 നാലുമാസവും 25 ദിവസവുമാണ്. à´ˆ റെക്കോര്‍ഡ് സ്വന്തമാക്കാനായി അഭിമന്യു കഴിഞ്ഞ കുറച്ചു മാസങ്ങളായി ബുഡാപെസ്റ്റില്‍ നിരവധി ടൂര്‍ണമെന്റുകളില്‍ മത്സരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയിലെ ഭോപ്പാലില്‍ നിന്നും അ​മേ​രി​ക്ക​യി​ലെ ന്യൂ​ജ​ഴ്​​സി​യി​ല്‍ കു​ടി​യേ​റി​യ ഹേ​മ​ന്ത്​ - സ്വാ​തി ദമ്ബതികളുടെ മകനാണ് അഭിമന്യു മിശ്ര.

Related News