Loading ...

Home sports

പരിക്ക് വില്ലനായി; വിംബിള്‍ഡണില്‍ നിന്നും സെറീന വില്യംസ് പിന്മാറി

അമേരിക്കയുടെ ടെന്നീസ് സൂപ്പര്‍താരം സെറീന വില്യംസ് പരിക്കിനെത്തുടര്‍ന്ന് വിംബിള്‍ഡണില്‍ നിന്നും പിന്മാറി. വിംബിള്‍ഡണില്‍ ഇന്നലെ ബലാറസിന്റെ അലക്‌സാണ്ട്ര സാസ്‌നോവിച്ചുമായുള്ള മത്സരത്തിനിടെ കാലിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് സെറീന ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയത്. ആദ്യ റൗണ്ട് പൂര്‍ത്തിയാക്കാതെയാണ് സെറീന മത്സരത്തില്‍ നിന്നും മടങ്ങിയത്.


ആദ്യ സെറ്റില്‍ 3-3 എന്ന നിലയില്‍ നില്‍ക്കുമ്ബോഴാണ് സെറീനയ്ക്ക് പരിക്കേറ്റത്. à´Žà´Ÿàµà´Ÿà´¾à´‚ വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിട്ടിറങ്ങിയ സെറീന കോര്‍ട്ടില്‍ നിന്നും കണ്ണീരോടെയാണ് മടങ്ങിയത്. അതേസമയം സെറീനയുടെ സഹോദരി വീനസ് വില്യംസ് ടൂര്‍ണമെന്റില്‍ രണ്ടാം റൗണ്ടില്‍ കടന്നു. റൊമാനിയയുടെ മിഹെയ്‌ല ബുസര്‍നെസ്‌കുവിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് വീനസ് തോല്‍പ്പിച്ചത്. സ്‌കോര്‍ 5-7, 6-4, 3-6. വീനസിനെ കൂടാതെ വനിതാ വിഭാഗത്തില്‍ അഷ്‌ലി ബാര്‍ട്ടി, മരിയ സക്കറി, ആംഗ്വലിക് കെര്‍ബര്‍ തുടങ്ങിയ താരങ്ങളും രണ്ടാം റൗണ്ടില്‍ കടന്നു.

Related News